കർണാടക മലയാളി കോൺഗ്രസ് ഗാന്ധിജയന്തി ദിനാഘോഷം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാഘോഷവും ബെംഗളൂരു സൗത്ത് അസംബ്ലി മണ്ഡലം യോഗവും ഹുളിമംഗല ടി സി എല്‍ ലേഔട്ടിലേ എല്‍റോയ് ഫാം ഹൗസില്‍ നടന്നു. ബെന്നി ഡേവിഡ് അധ്യക്ഷത വഹിച്ചു. കെഎംസി പ്രസിഡന്റ് സുനില്‍ തോമസ്സ് മണ്ണില്‍ യോഗം ഉദ്ഘാടനം ചെയ്തു ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി ഇ കാലഘട്ടത്തില്‍ കൂടുതല്‍ അനിവാര്യമാകേണ്ടിയിരിക്കുന്നു എന്ന് സുനില്‍ തോമസ്സ് മണ്ണില്‍ അഭിപ്രായപ്പെട്ടു. വരുന്ന ലോകസഭാ, ബിബിഎംപി തിരഞ്ഞെടുപ്പുകളില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുവാന്‍ യോഗം തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മോണ്ടി മാത്യു, രാജന്‍ കിഴുമുറി, സെക്രട്ടറി ജസ്റ്റിന്‍ ജെയിംസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സന്ദീപ് നായര്‍, റോയി ജോര്‍ജ്, ജെഫിന്‍ ജേക്കബ് ജെയിംസ് എന്നിവര്‍ സംസാരിച്ചു. കെഎംസി ബെംഗളൂരു സൗത്ത് മണ്ഡലം ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു.
പ്രസിഡന്റ് : നിഷാന്ത് പോള്‍
വൈസ് പ്രസിഡന്റുമാര്‍ : ഉണ്ണികൃഷ്ണന്‍, അജീഷ് വേണുഗോപാല്‍, എല്‍ദോ വര്‍ഗീസ്
ജനറല്‍ സെക്രട്ടറി : അര്‍ജുന്‍ എം. എസ്
ട്രഷറര്‍: ടോം ജോണ്‍
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ : അനീഷ് എസ്, പ്രവീണ്‍ എ .ആര്‍, ജോളി മോന്‍, ജോസഫ് ആന്റണി
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
