കാർ ട്രക്കിലിടിച്ച് തീപിടിച്ച് അമ്മയും രണ്ട് കുട്ടികളും മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കാർ ട്രക്കിലിടിച്ച് തീപിടിച്ച് അമ്മയും രണ്ട് കുട്ടികളും മരിച്ചു. നൈസ് റോഡിലാണ് സംഭവം. തമിഴ്‌നാട് സേലം സ്വദേശികളും ബെംഗളൂരു വിജനപുരയിലെ താമസക്കാരിയുമായ സിന്ധുവും (29) രണ്ട്, ആറ് വയസുള്ള കുട്ടികളുമാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സിന്ധുവിന്റെ ഭർത്താവ് മഹേന്ദ്രനും മൂത്തമകൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ മൂത്തമകൾ മരണപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്ക് നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞെങ്കിലും ഇതിലുണ്ടായിരുന്നവർക്ക് കാര്യമായ പരുക്കുകളില്ല. ചൊവ്വാഴ്ച പുലര്‍ചെ നാല് മണിയോടെയാണ് അപകടം. നാഗസാന്ദ്രയിലെ ബന്ധുവീട്ടിലേക്ക് കാര്‍ വാടകയ്ക്കെടുത്തതായിരുന്നു തമിഴ്നാട് സ്വദേശിയായ മഹേന്ദ്രനും കുടുംബവും യാത്ര ചെയ്തത്.
മൈസൂരു റോഡില്‍ നിന്ന് കനകപുര റോഡിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിച്ച് മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാറിന് തീപ്പിടിച്ചു. മഹേന്ദ്രനും മൂത്തമകളും ഉടൻ പുറത്തിറങ്ങിയെങ്കിലും സിന്ധുവിനും കുഞ്ഞിനും രക്ഷപ്പെടാൻ കഴിഞ്ഞില്ല. അഗ്നിരക്ഷാ സേനയെത്തിയാണ് പിന്നീട് തീയണച്ചത്. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു.
വാഹനമോടിക്കുന്നതിനിടെ മഹേന്ദ്രന്‍ ഉറങ്ങിപ്പോയതാണ് ദുരന്ത കാരണമായതെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്നും അപകടത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ തലഘട്ടപുര ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.