എക്സ് അക്കൗണ്ടുകൾ നീക്കം ചെയ്യുന്നത് തടയാനാകില്ലെന്ന് കേന്ദ്രം

സമൂഹ മാധ്യമമായ എക്സിലെ കർഷക സംഘടനാ അനുകൂലികളുടെ കുറിപ്പുകളും അക്കൗണ്ടുകളും നീക്കം ചെയ്യാനാവശ്യപ്പെട്ട് എക്സിന് നൽകിയ ഉത്തരവുകൾ പിൻവലിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. ഉത്തരവ് നൽകിയ സമയത്തുള്ള സാഹചര്യത്തിൽ മാറ്റംവന്നിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഉത്തരവുകൾക്കെതിരേ എക്സ് നൽകിയ ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ തള്ളിയിരുന്നു.
50 ലക്ഷം രൂപ കോടതിച്ചെലവായി അടയ്ക്കാനും നിർദേശിച്ചിരുന്നു. ഈ വിധിക്കെതിരേ എക്സ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഇത് പരിഗണിക്കുന്നതിനിടെ കഴിഞ്ഞ 20-ന് ഉത്തരവുകൾ പുനപരിശോധിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ജസ്റ്റിസ് ജി. നരേന്ദർ, ജസ്റ്റിസ് വിജയകുമാർ എ. പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
ഇതിന് മറുപടിയായാണ് ഉത്തരവുകൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇതേത്തുടർന്ന് കേസിൽ വാദം കേൾക്കാനായി എക്സിന്റെ ഹർജി നവംബർ ഒമ്പതിലേക്ക് മാറ്റി. രാഷ്ട്രീയ പാർട്ടികളുടെയും കർഷക സമരാനുകൂലികളുടെയും ഉൾപ്പെടെയുള്ള കുറിപ്പുകൾ നീക്കംചെയ്യാനും അക്കൗണ്ടുകൾ തടയാനും ആവശ്യപ്പെട്ട് കേന്ദ്ര ഐ.ടി. മന്ത്രാലയം 2021 ഫെബ്രുവരി രണ്ടുമുതൽ 2022 ഫെബ്രുവരി 28 വരെ നൽകിയ ഉത്തരവുകൾ തടയണമെന്നായിരുന്നു എക്സിന്റെ ആവശ്യം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
