മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്

ബെംഗളൂരു: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ശിവമോഗ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് സെൻട്രൽ ബാങ്ക് പ്രസിഡന്റുമായ മഞ്ജുനാഥ് ഗൗഡയുടെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഗൗഡയുടെ വസതിക്ക് പുറമെ ഫാം ഹൗസുകളിലും ഇഡി പരിശോധന നടത്തി.
മഞ്ജുനാഥ് ഗൗഡയുടെ ശിവമോഗയിലേയും തീര്‍ത്ഥഹള്ളിയിലേയും വീടുകളില്‍ ഒരേ സമയമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് പോലീസ് സംരക്ഷണവും ഒരുക്കിയിരുന്നു. 2014ലാണ് മുക്കുപണ്ടം പണയം വെച്ച കേസ് പുറത്തു വരുന്നത്. 2012-14 കാലയളവിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടക്കുന്നത്.
കേസില്‍ ബാങ്ക് പ്രസിഡന്റായിരുന്ന മഞ്ജുനാഥ് ഗൗഡ, വൈസ് പ്രസിഡന്റ്, ബ്രാഞ്ച് മാനേജര്‍, ജനറല്‍ മാനേജര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 32 അക്കൗണ്ടുകള്‍, അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍, കെവൈസി നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ഡിസിസി ബാങ്ക് മാനേജ്മെന്റിനോട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് കേസിൽ തുടർനടപടികൾ ഉണ്ടായിരുന്നില്ല. ഇതോടെയാണ് കേസിൽ ഇഡി ഇടപ്പെട്ടത്.
Karnataka: ED conducts raid at premises of Congress leader Manjunath Gowda
Read @ANI Story | https://t.co/hV4B3xOmgE#ED #ManjunathGowda #Karnataka pic.twitter.com/K3xbjlWd9x
— ANI Digital (@ani_digital) October 5, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
