കുഞ്ഞിനെ മറന്ന് കാര്‍ ലോക്ക് ചെയ്ത് ജോലിക്ക് പോയി ഡോക്ടറായ അമ്മ; എട്ടുമാസമുള്ള കുഞ്ഞിന് ദാരുണ മരണം

ക്വലാലംപൂര്‍: പിന്‍സീറ്റില്‍ ഉറക്കികിടത്തിയ കുഞ്ഞിനെ മറന്ന് കാര്‍ ലോക്ക് ചെയ്ത് ജോലിക്ക് പോയി ഡോക്ടറായ അമ്മ. എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് കാറിനുള്ളില്‍ അകപ്പെട്ട് ദാരുണമരണം സംഭവിച്ചത്. ഡോക്ടറായ അമ്മ രാവിലെ ജോലിക്ക് ഇറങ്ങുമ്പോൾ കുഞ്ഞിനേയും കൊണ്ടാണ് പോയത്. പിന്‍സീറ്റില്‍ ബെല്‍റ്റിട്ട് ഉറപ്പിച്ച് കിടത്തിയ കുഞ്ഞ് കിടന്നുറങ്ങുകയും ചെയ്യുകയായിരുന്നു.
കാന്‍സ്‌ലര്‍ തവാന്‍കു മുഹ്‌രിസ് യു.കെ.എം ആശുപത്രിയിലെ ഡോക്ടറായ അമ്മ പതിവുപോലെ കാര്‍ പാര്‍ക്ക് ചെയ്ത് ജോലിക്ക് പോവുകയും ചെയ്തു. തിരക്കിനിടയില്‍ കുഞ്ഞ് പിന്‍സീറ്റിലുള്ളകാര്യം ഓര്‍ത്തില്ല.
പിന്നീട് വൈകുന്നേരം 5.30യോടെ കുഞ്ഞിനെ ഡേ കെയര്‍ നഴ്‌സറിയില്‍ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ഫോണ്‍ ചെയ്തപ്പോഴാണ് ഈ അമ്മ കുഞ്ഞിന്റെ കാര്യം ഓര്‍ത്തത്.
കാറിനുള്ളില്‍ മകളുണ്ടോ എന്ന് നോക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടപ്പോഴാണ് അമ്മ ഉടന്‍ തന്നെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെത്തി പരിശോധിച്ചത്. ആ സമയത്ത് പിന്‍സീറ്റില്‍ അനക്കമില്ലാതെ കുഞ്ഞ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ഡോക്ടര്‍ കുഞ്ഞിന് സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിന് അനക്കമൊന്നുമുണ്ടായില്ല.
പിന്നീട് കുഞ്ഞിനെ ആശുപത്രിയിലെ എമര്‍ജന്‍സി യൂനിറ്റിലേക്ക് കൊണ്ടുപോയി. ആറുമിനിറ്റോളം സിപിആര്‍ നല്‍കിയെങ്കിലും കുഞ്ഞ് നേരത്തേ തന്നെ മരിച്ചതായി അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
