Follow News Bengaluru on Google news

എൻഡിഎ – ജെഡിഎസ് സഖ്യം; എതിർപ്പറിയിച്ച് എംഎൽഎ

ബെംഗളൂരു: എൻഡിഎ – ജെഡിഎസ് സഖ്യത്തെ എതിർത്ത് ബി.ജെ.പി. എം.എൽ.എ.യും മുൻ മന്ത്രിയുമായ എസ്.ടി. സോമശേഖർ. ബി.ജെ.പി.ക്കും ജെ.ഡി.എസിനും ഒരിക്കലും യോജിച്ചുപ്രവർത്തിക്കാനാവില്ലെന്ന് സോമശേഖർ പറഞ്ഞു. സഖ്യവുമായി മുമ്പോട്ട് പോകുകയാണെങ്കിൽ പാർട്ടി വിടുമെന്ന സൂചനയും അദ്ദേഹം നൽകി. ബി.ജെ.പി.യുടെ മറ്റൊരു എം.എൽ.എ. ശിവറാം ഹെബ്ബാറും സോമശേഖറിനെ പിന്തുണച്ചു. പാർട്ടിക്കെതിരായി ഒന്നും പറഞ്ഞില്ലെങ്കിലും സോമശേഖറിന്റെ നിലപാടിനൊപ്പമാണെന്നാണ് സൂചന.

2019-ൽ ജെ.ഡി.എസ്.-കോൺഗ്രസ് സഖ്യസർക്കാരിന്റെ പതനത്തിന് വഴിയൊരുക്കി, രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്ന 17 എം.എൽ.എ.മാരിൽ രണ്ടുപേരാണ് സോമശേഖറും ശിവറാം ഹെബ്ബാറും. ഇരുവരും മുമ്പ് കോൺഗ്രസിലായിരുന്നു. ഇപ്പോൾ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നാണ് സൂചനകളുമുണ്ട്. സഖ്യത്തിനെതിരെ ജെഡിഎസിൽ സംസ്ഥാന അധ്യക്ഷൻ സി.എം. ഇബ്രാഹിം ഉൾപ്പെടെ പ്രമുഖനേതാക്കൾ പാർട്ടിനേതൃത്വത്തോട് എതിർപ്പ് പരസ്യമാക്കിയിട്ടുണ്ട്. നിരവധി മുസ്ലിം നേതാക്കൾ ഇതിനോടകം ജെഡിഎസ് പാർട്ടിയിൽ നിന്നും രാജി വെച്ചിട്ടുണ്ട്. ഇതിനിടെയാണ് ബി.ജെ.പി.യിലും എതിർപ്പ് പരസ്യമായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.