ഓണം സമത്വത്തിന്റെയും സാഹോദരത്തിന്റെയും ആഘോഷം- പ്രൊഫ. എസ് ജി സിദ്ധരാമയ്യ

ഓണം സമത്വത്തിന്റെയും സാഹോദരത്തിന്റെയും ആഘോഷമായി നിലനില്‍ക്കുന്നുവെന്നതും മലയാളി സമൂഹം ജാതിമതഭേദമന്യേ അത് ആഘോഷിക്കുന്നുവെന്നതും മാതൃകാപരമാണെന്ന് പ്രശസ്ത കന്നട സാഹിത്യകാരന്‍ പ്രൊഫസര്‍ എസ് ജി സിദ്ധരാമയ്യ. കേരള സമാജം ദൂരവാണിനഗര്‍ ഓണാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലും പുറത്തേക്കും വ്യാപിച്ചു കിടന്നിരുന്ന ദ്രാവിഡ സംസ്‌കാരത്തിന്റെ ഭാഗമാണ് ഓണം പോലെയുള്ള ഐതിഹ്യ കഥകള്‍. നന്മയും സമാനതയും ഉണ്ടാകണം എന്ന സമൂഹത്തിന്റെ അഭിലാഷമാണ് ഈ ആഘോഷത്തില്‍ പ്രതിഫലിക്കുന്നത്. ആര്യ അധിനിവേശത്തെ തുടര്‍ന്ന് ദ്രാവിഡ സംസ്‌കാരം നാലു സംസ്ഥാനങ്ങളിലായി ചുരുങ്ങി പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദ്രാവിഡ ഭാഷകള്‍ക്കും സംസ്‌കാരത്തിനുമെതിരെ ഇപ്പോള്‍ ഉയരുന്ന വെല്ലുവിളികള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ഫെഡറല്‍ തത്വത്തിനെതിരാണ്. മഹത്തായ ദ്രാവിഡ ഭാഷകളും സംസ്‌കാരവും മറ്റെല്ലാ ഭാഷകളെയും സംസ്‌കാരത്തെയും പോലെ നില നില്‍ക്കാന്‍ അര്‍ഹതയുള്ളതാണെന്നും അത് നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ സമാപന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മലയാളത്തിലെ പ്രഗത്ഭ എഴുത്തുകാരായ കെ പി രാമനുണ്ണി, വി ജെ ജയിംസ് എന്നിവര്‍ പ്രഭാഷണം നടത്തി. എസ്എസ്എല്‍സി, പത്താം ക്ലാസ്സ്, പിയുസി പരീക്ഷകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കും, കലാ കായിക സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കും, സമാജം വിദ്യാഭാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മലയാളം ക്ലാസ്സ് എടുക്കുന്ന അധ്യാപകര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിജിനപുര ജൂബിലി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കല, ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂള്‍ അദ്ധ്യാപിക ബിജു സുധാകര്‍, ജൂബിലി കോളേജ് പ്രിന്‍സിപ്പല്‍ ബേബി ജോര്‍ജ് എന്നിവര്‍ വിജയികളെ പ്രഖാപിച്ചു. സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍
വിദ്യാഭ്യാസ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവര്‍ സമാജത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സാഹിത്യ വിഭാഗം ചെയര്‍മാന്‍ എംഎസ് ചന്ദ്രശേഖരന്‍, മറ്റു ബോര്‍ഡ് അംഗങ്ങളായ എം കെ ചന്ദ്രന്‍, പി സി ജോണി, ബിനോ ശിവദാസ്, വനിത വിഭാഗം ചെയര്‍ പേഴ്സണ്‍ ഗ്രേസി പീറ്റര്‍, യുവ വിഭാഗം ചെയര്‍മാന്‍ സി ആര്‍ രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.
യുവവിഭാഗം കണ്‍വീനര്‍ ശ്രുതി എം ജെ, കമ്മിറ്റി അംഗം ആവന്തിക, സാഹിത്യ വിഭാഗം കണ്‍വീനര്‍ സി കുഞ്ഞപ്പന്‍, സാഹിത്യ വിഭാഗ അംഗം രേഖ മേനോന്‍, എന്നിവര്‍ മുഖ്യാതിഥികളെ പരിചയപ്പെടുത്തി. വിവിധ മേഖലകളിലെ മികവിന് അംഗീകാരം നേടിയ പ്രതിഭകളായ എ ആര്‍ പ്രിയ, രാജു പുതുച്ചേരി, നയന മീനാക്ഷി, രജിത ടി ആര്‍ എന്നിവരെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ആദരിച്ചു. ആദരവിന് അര്‍ഹരായവരെ യുവപ്രവര്‍ത്തകരായ അനഘ, ഷമീമ, രാഹുല്‍ സി ആര്‍, റിയ എന്നിവര്‍ പരിചയപ്പെടുത്തി.
ജൂബിലി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ പി കെ ശ്രീലത പരിപാടി നിയന്ത്രിച്ചു. സമാജം വൈസ് പ്രസിഡന്റ് എം പി വിജയന്‍ നന്ദി പറഞ്ഞു. ഓണാഘോഷ മത്സരവിജയികള്‍ക്ക് മുന്‍ ഭാരവാഹികളും വനിത വിഭാഗം പ്രവര്‍ത്തകരും സമ്മാനവിതരണം നടത്തി.
സമാജത്തിന്റെ വിജിനപുര ജൂബിലി സ്‌കൂള്‍, എന്‍ ആര്‍ ഐ ലേഔട്ടിലുള്ള ജൂബിലി ഇംഗ്ലീഷ്വി ഹൈ സ്‌കൂള്‍ (സി ബി എസ് ഇ), ജൂബിലി കോളേജ്, എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി – വിദ്യാര്‍ഥിനികള്‍, സമാജം യുവജന വിഭാഗം, വനിതാ വിഭാഗം, സമാജം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പൊതുസമ്മേളനത്തിനുശേഷം പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണനും സംഘവും അവതരിപ്പിച്ച ഗാനമേളയോടെ ഓണാഘോഷ പരിപാടികള്‍ അവസാനിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.