നെയ്മറിനും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിക്കും പെണ്‍കുഞ്ഞ് പിറന്നു

ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറിനും പങ്കാളി ബ്രൂണ ബിയാൻകാര്‍ഡിക്കും പെണ്‍കുഞ്ഞ് പിറന്നു. മാവി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇരുവരും ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ബ്രൂണയും നെയ്‌നമറുമൊത്തുള്ള ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
”ഞങ്ങളുടെ ജീവിതം പൂര്‍ണമാക്കാന്‍ ഞങ്ങളുടെ മാവി എത്തി. സ്വാഗതം മകളെ…നിന്നെ ഇതിനോടകം ഞങ്ങള്‍ ഇഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഞങ്ങളെ തെരഞ്ഞെടുത്തതിന് നന്ദി” നെയ്മര്‍ കുറിച്ചു. കുട്ടിയെ നെയ്മറും ബ്രൂണയും ചേര്‍ന്ന് ഉമ്മ വയ്ക്കുന്നതിന്‍റെയും കുളിപ്പിക്കുന്നതിന്‍റെയുമൊക്കെ ചിത്രങ്ങള്‍ സൂപ്പര്‍താരം പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് തങ്ങള്‍ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം നെയ്മറും ബ്രൂണയും ആരാധകരെ അറിയിക്കുന്നത്. തന്‍റെ ഗര്‍ഭകാല യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ ബ്രൂണ പങ്കുവച്ചിരുന്നു. മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും കൂടിയാണ് ബ്രൂണ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.