സ്വര്‍ണത്തിളക്കത്തില്‍ വീണ്ടും ഇന്ത്യ; ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യന്‍ ടീം

ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. അഫ്ഗാനിസ്താനെതിരായ ഫൈനല്‍ മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഇതോടെ 27 സ്വര്‍ണവും 36 വെള്ളിയും 41 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 103 ആയി.
സീഡ് അടിസ്ഥാനത്തിലാണ് അഫ്ഗാനെ മറികടന്ന് ഇന്ത്യ ജേതാക്കളായത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 18.2 ഓവറില്‍ അഞ്ചിന് 112 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ കളിമുടക്കിയത്. മഴ മൂലം ഔട്ട്ഫീല്‍ഡ് നനഞ്ഞ കാരണം മത്സരം ആരംഭിക്കാനും വൈകിയിരുന്നു.
എന്നാല്‍ വീണ്ടും മഴയെത്തിയതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ടോസ് നേടിയ ഇന്ത്യ അഫ്‌ഗാനിസ്ഥാനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. അഫ്‌ഗാനിസ്ഥാന് വേണ്ടി ഷാഹിദുല്ല 43 പന്തിൽ 49 റൺസെടുത്തു പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഗുൽബദിൻ നായിബ് 24 പന്തിൽ 27 റൺസെടുത്തു.
മഴ ശക്തമായി തുടർന്നതോടെ കളി ഉപേക്ഷിക്കാൻ ഏഷ്യന്‍ ഗെയിംസ് സംഘാടകർ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ വെങ്കല മെഡലിനായുള്ള മത്സരത്തിൽ ബംഗ്ലദേശ് പാക്കിസ്ഥാനെ കീഴടക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ 18.2 ഓവറിൽ 112 ന് 5 എന്ന നിലയിൽ എത്തിയപ്പോഴാണ് മഴ എത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.