പ്രണയപ്പക: യുവതിയുടെ വീട് അടിച്ച് തകര്‍ത്ത കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ

പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയുടെ വീട് അടിച്ചു തകര്‍ത്തു. കേസില്‍ കാമുകനായ കാപ്പ കേസ് പ്രതി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. പത്തനംതിട്ട നിരണത്ത് നടന്ന സംഭവത്തില്‍ പുളിക്കീഴ് പോലീസാണ് പ്രതികളെ പിടികൂടിയത്.
കാപ്പാക്കേസ് പ്രതിയും യുവതിയുടെ കാമുകനുമായ ചങ്ങനാശ്ശേരി നാലുകോടി കൊല്ലാപുരം ചെമ്മുകത്ത് വീട്ടില്‍ പ്രണവ് സുരേഷ് (22), തിരുവല്ല മുത്തൂര്‍ പള്ളിക്കാമറ്റം വീട്ടില്‍ ജിതിൻ (22), തിരുവല്ല കുറ്റപ്പുഴ മാടമുക്ക് ചിറയപറമ്ബില്‍ വീട്ടില്‍ സി. ജിതിൻ (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീട് അടിച്ചു തകര്‍ത്ത യുവാക്കള്‍ യുവതിയുടെ സഹോദരനെ അടക്കം മര്‍ദിച്ചു.
അഞ്ചുവര്‍ഷമായി പ്രണവ് യുവതിയുമായി അടുപ്പത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. പ്രണവിന്റെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ യുവതി അടുത്തിടെ പ്രണയത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് പ്രണവിന്റെ ഫോണ്‍കോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് യുവതിയുടെ നിരണം കൊമ്പങ്കേരിയിലെ വീട്ടിലെത്തിയ മൂന്നംഗസംഘം വീടിന്റെ ജനാലകളും വാതിലും അടക്കം അടിച്ചുതകര്‍ക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
