സിക്കിം മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി; കാണാതായ 150 പേർക്കായി തെരച്ചിൽ തുടരുന്നു

സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. കാണാതായ 150 പേര്‍ക്കായി തിരച്ചിൽ തുടരുകയാണ്. എന്നാൽ നാല് ദിവസമായിട്ടും ഇവരെ കണ്ടെത്താൻ സാധിക്കാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രളയത്തിൽ മരിച്ച എട്ട് സൈനികരുടെ വിവരങ്ങൾ സേന പുറത്തുവിട്ടു. സേനയുടെ നേതൃത്വത്തിൽ നടത്തിയ തെരിച്ചിലിലാണ് സൈനികരുടെ മൃതദേഹം കണ്ടെത്തിയത്. ബർദാങ്ങിൽ നിന്ന് 23 സൈനികരെയാണ് കാണാതായത്.
പ്രളയത്തിൽ ഇതുവരെ 1200 വീടുകളും 13 പാലങ്ങളും തകർന്നു. ചുങ്താങിലെ തുരങ്കത്തിൽ കുടുങ്ങിയ 14 പേരെ രക്ഷപെടുത്താനുള്ള ശ്രമവും തുടരുകയാണ്. സൈനിക കേന്ദ്രത്തിന് ഒപ്പം ഒലിച്ച് പോയ ആയുധ ശേഖരങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ച് പലയിടത്തും അപകടം ഉണ്ടാകുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെട്ട കേന്ദ്ര സംഘം ഇന്ന് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്ര അറിയിച്ചു.
ബുധനാഴ്ച രാവിലെയുണ്ടായ മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം സിക്കില്‍ വന്‍ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. 25,000ത്തോളം പേരാണ് ബാധിക്കപ്പെട്ടിരിക്കുന്നത്. 1200ലധികം വീടുകള്‍ തകര്‍ന്നു. 13 പാലങ്ങള്‍ ഒഴുകിപ്പോയി. നിരവധി റോഡുകളും മറ്റ് കെട്ടിടങ്ങളും അടക്കം തകര്‍ന്നു.
2413 പേരെ പലയിടങ്ങളില്‍ നിന്നായി രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 22 പുനരധിവാസ ക്യാമ്പുകളിലായി 6875 പേരാണുളളത്. പ്രളയത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രേം സിംഗ് തമംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.