Follow the News Bengaluru channel on WhatsApp

മൃതദേഹത്തോടും ഹമാസ് സംഘത്തിന്റെ ക്രൂരത; ഇസ്രയേലിൽനിന്നു ഉള്ളുലയ്ക്കുന്നൊരു കാഴ്ച

ജറുസലം : ഓപ്പറേഷൻ അൽഅഖ്സ ഫ്ലസ് എന്ന പേരിൽ പലസ്തീൻ അനുകൂല സായുധ സേനയായ ഹമാസ് നടത്തിയ മിന്നാലാക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ നിന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ തട്ടിക്കൊണ്ടു പോകുന്നതിന്റെയും ബന്ദികളാക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങല്‍ പ്രചരിക്കുകയാണ്‌. അത്തരം ദൃശ്യങ്ങളില്‍ മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ സംഭവം കൂടി പുറത്ത് വന്നു. ഇസ്രായേലിൽ കടന്നു കയറിയ ഹമാസ് സംഘം ഒരു യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അർദ്ധ നഗ്നയാക്കി ചവിട്ടിയും തുപ്പിയും ട്രക്കിൽ നഗര പ്രദക്ഷിണം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. യുവതിയുടെ മൃതദേഹവുമായി ഹമാസ് സംഘം നടത്തിയ പരേഡിനിടെ, അതു സ്വന്തം മകളാണെന്നു തിരിച്ചറിഞ്ഞ് യുവതിയുടെ അമ്മയാണ്. മൃതദേഹത്തിന്റെ കാലിലെ ടാറ്റൂ കണ്ടാണ്, അതു മകളുടെ മൃതദേഹമാണെന്ന് ആ അമ്മ തിരിച്ചറിഞ്ഞത്. ടാറ്റൂ കലാകാരിയും ഇസ്രയേൽ–ജർമൻ പൗരയുമായ ഷാനി ലൂക്ക് (30) ആണ് ഹമാസ് ആക്രമണത്തിൽ മരിച്ചത്. ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നിൽ ഷാനി ലൂക്കിന്റെ മൃതദേഹവും വഹിച്ച് ഹമാസ് സംഘം പരേഡ് നടത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ടാണ് ഷാനിയുടെ അമ്മ റിക്കാർഡ, തന്റെ മകളുടെ മരണവാർത്ത അറിയുന്നത്.

മകളുടെ മൃതദേഹമെങ്കിലും വിട്ടുതരണമെന്നാണ് ഹമാസ് സംഘത്തോട് അമ്മയുടെ അപേക്ഷ. പാലസ്തീൻ – ഇസ്രയേൽ അതിര്‍ത്തിക്കടുത്ത് നടന്ന ഒരു സംഗീത പരിപാടിയില്‍ പങ്കുചേരാനായാണ് ഷാനി ലൂക് ഇവിടെയെത്തിയത്. ഹമാസ് ശനിയാഴ്ച നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഷാനി അടക്കം നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. മൃതദേഹം ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥയുടേതാണ് എന്ന അവകാശ വാദത്തോടെയായിരുന്നു മൃതദേഹത്തോടുള്ള ഹമാസ് സംഘത്തിന്റെ ക്രൂരത. ചിലരുടെ മൃതദേഹങ്ങളുമായി ഹമാസ് പരേഡ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ്, ഷാനിയുടെ മരണവാര്‍ത്ത പുറംലോകം അറിയുന്നത്.

അതേസമയം ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു, നൂറോളം പേരെ ഹമാസ് ബന്ദികളാക്കിയതായും ഇസ്രായേൽ സർക്കാർ സ്ഥിരീകരിച്ചു. മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ പുറത്തുവന്നിട്ടില്ലെന്നും മരണനിരക്ക് ഇനിയും ഉയരാമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമത്തിൽ 2048 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.