Follow the News Bengaluru channel on WhatsApp

കർണാടകയുടെ വളർച്ചയിൽ മലയാളികളുടെ പങ്ക് അഭിനന്ദനാർഹം – കൃഷ്ണ ബൈര ഗൗഡ

ബെംഗളൂരു: കർണാടകയുടെ വളർച്ചയിൽ മലയാളികളുടെ പങ്ക് അഭിനന്ദനാർഹമാണെന്നും എല്ലാ മേഖലകളിലും സാന്നിധ്യമറിയിച്ചവരാണ് മലയാളികളെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ഐ ടി ,ബി ടി, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിൽ മാത്രമല്ല കച്ചവട സ്ഥാപനങ്ങളിലും മലയാളി സാന്നിധ്യം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളം സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ സംഘടിപ്പിച്ച ഓണാമൃതം യെലഹങ്ക ഡോ. ബി.ആർ. അംബേദ്‌കർ ഭവനിൽ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മല്ലേശ്വരം സോൺ ചെയർമാൻ എം രാജഗോപാൽ അധ്യക്ഷത വഹിച്ചു. യെലഹങ്ക എം എൽ എ എസ് ആർ വിശ്വനാഥ്, സാമൂഹിക പ്രവർത്തക മീനാക്ഷി ബൈരെ ഗൗഡ, കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പിവിഎൻ ബാലകൃഷ്‌ണൻ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ അഡ്വ. അനിൽകുമാർ നമ്പ്യാർ, പ്രോഗ്രാം കൺവീനർമാരായ ശ്രീകുമാർ കുറുപ്പ്, സുധ സുധീർ, വനിത വിഭാഗം ചെയർ പേഴ്സൺ വിജയ ലക്ഷ്മി, കൺവീനർ മഞ്ജു ജയകൃഷ്‌ണൻ, യൂത്ത്‌ വിങ് ചെയർപേഴ്സൺ അരുണിമ ശ്രീകുമാർ, കൺവീനർ അഷിൻ പോൾ തുടങ്ങിയവർ സംബന്ധിച്ചു. കേരള സമാജം ചെയ്തു വരുന്ന സാമൂഹിക സേവന പരിപാടികളുടെ ഭാഗമായി മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ രണ്ടാമത് ഡയാലിസിസ് യൂണിറ്റ് പൊതുസമ്മേളനത്തിൽ സമർപ്പിച്ചു.

പൂക്കള മത്സരം, അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികൾ, പൊതുസമ്മേളനം, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ, ഓണസദ്യ, കേരളത്തിലെ പ്രശസ്ത കലാകാരൻമാർ അണി നിരക്കുന്ന കണ്ണൂർ അമ്മ മ്യൂസിക്കൽ ബാൻഡിന്റെ താളവാദ്യ സമന്വയം മെഗാഷോ എന്നിവയും നടന്നു.

കേരളം സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പൂക്കള മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ബോസ് എഡ്യുക്കേഷണൽ കൺസൽട്ടൺസി ഒരുക്കിയ പൂക്കളം

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.