കാവേരി ജലതർക്കം; ബെംഗളൂരുവിലെ ദേശീയപാത ഉപരോധിക്കാനൊരുങ്ങി കന്നഡ സംഘടനകൾ

ബെംഗളൂരു: കാവേരി നദീജല പ്രശ്നത്തിൽ കന്നഡ അനുകൂല സംഘടനകൾ നാളെ ബെംഗളൂരുവിൽ ദേശീയ പാത ഉപരോധിക്കും. നഗരത്തിലെ ഹൊസ്‌കോട്ട് ടോളിന് സമീപമുള്ള ദേശീയപാതയാണ് ഉപരോധിക്കുകയെന്ന് കന്നഡ അനുകൂല പ്രവർത്തകൻ വട്ടൽ നാഗരാജ് പറഞ്ഞു.
കാവേരി നദീജല പ്രശ്നത്തിൽ പ്രതിഷേധിച്ച കന്നഡ അനുകൂല സംഘടനകളെ കഴിഞ്ഞ വ്യാഴാഴ്ച മാണ്ഡ്യ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ദേശീയപാത ഉപരോധിക്കുന്നത്. കാവേരി നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്നാട് സർക്കാരുകൾ തമ്മിൽ കടുത്ത തർക്കമാണ് നിലനിൽക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ പ്രധാന ഉപജീവനമാർഗമായാണ് കാവേരി നദിയെ കാണുന്നത്.
സെപ്റ്റംബർ 28 മുതൽ ഒക്‌ടോബർ 15 വരെ ബിലിഗുണ്ട്‌ലുവിൽ 3000 ക്യുസെക്‌സ് കാവേരി ജലം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി കർണാടകയോട് ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ കർണാടക സുപ്രീം കോടതിയിലും സിഡബ്ല്യുഎംഎയിലും (കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി) പുനപരിശോധനാ ഹർജി നൽകിയിരുന്നു.
എന്നാൽ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും തമിഴ്നാടിന് ജലം നൽകിയാൽ കർണാടകയിലെ കർഷകർ ആത്മഹത്യ ചെയ്യുകയാണ് നല്ലതെന്നും നാഗരാജ് പറഞ്ഞു. കാവേരി വിഷയത്തിൽ തമിഴ്നാട്ടിലും പ്രതിഷേധം ശക്തമാണ്. ചത്ത എലിയെ കടിച്ചുപിടിച്ചാണ് തമിഴ്നാട്ടിലെ കർഷകർ കർണാടക സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ഇതിനകം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ പ്രശ്നത്തിൽ കേന്ദ്രഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാവേരി വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ നിർണായകമാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.