മൈസൂരു ദസറ; എയർഷോ നടത്താൻ കേന്ദ്ര അനുമതി

ബെംഗളൂരു: മൈസൂരു ദസറയോടനുബന്ധിച്ച് എയർ ഷോ നടത്താൻ സംസ്ഥാന സർക്കാരിന് കേന്ദ്ര അനുമതി. ഒക്‌ടോബർ 15ന് ഉദ്ഘാടനം ചെയ്യുന്ന നാദ ഹബ്ബയെന്ന മൈസൂരു ദസറ ഒക്ടോബർ 24-ന് ജംബോ സവാരിയോടെ സമാപിക്കും. കർണാടകയുടെ പൈതൃക തലസ്ഥാനം കൂടിയായ ദസറ ആഘോഷങ്ങൾക്കിടെ എയർ ഷോ നടത്താൻ അനുമതി തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എയർ ഷോ നടത്താൻ കേന്ദ്ര അനുമതി ലഭിച്ചതോടെ മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ ഡോ.കെ.വി. രാജേന്ദ്രയും വ്യോമസേനാ ഉദ്യോഗസ്ഥരും ബന്നി മണ്ഡപ ഗ്രൗണ്ടിലെത്തി പ്രദർശനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
2017, 2018, 2019 വർഷങ്ങളിൽ മൈസൂരുവിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ ഐഎഎഫ് വിജയകരമായ എയർ ഷോകൾ നടത്തിയിരുന്നു. എന്നാൽ പിന്നീട് കോവിഡ് കാരണം എയർ ഷോ തുടർന്ന് നടത്താൻ സാധിച്ചില്ല. കഴിഞ്ഞ വർഷം എയർ ഷോ നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അനുമതി ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഈ വർഷം മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനെ നേരിട്ട് സന്ദർശിച്ച ശേഷം എയർ ഷോയ്ക്ക് അനുമതി ആവശ്യപ്പെടുകയായിരുന്നു. എയർ ഷോ നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി സിദ്ധരാമയ്യ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
