ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സമയപരിധി നിശ്ചയിച്ചു

ബെംഗളൂരു: ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സമയപരിധി നിശ്ചയിച്ച് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. അടുത്ത 100 ദിവസത്തിനുള്ളിൽ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഡി. കെ. ശിവകുമാർ പറഞ്ഞു. ഈ ഭാഗത്ത് ഗതാഗതക്കുരുക്കുണ്ടാക്കുന്ന തരത്തിലുള്ള കടകളും സ്ഥാപനങ്ങളും ഒഴിപ്പിച്ചും റോഡിലെ കുഴികൾ നികത്തിയുമാണ് നടപടികൾ സ്വീകരിക്കുക. ഇതിനുമുന്നോടിയായുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ തുടങ്ങിയതായും ഡി.കെ. ശിവകുമാർ പറഞ്ഞു.
കഴിഞ്ഞമാസം 27ന് ഔട്ടർറിങ് റോഡിൽ അഞ്ചുമണിക്കൂറിലധികം ഗതാഗത തടസ്സമുണ്ടായത് വലിയ ചർച്ചയായിരുന്നു. ഇതോടെ ഐ.ടി. കമ്പനികളുടെ സംഘടനയായ ഔട്ടർറിങ് റോഡ് കമ്പനീസ് അസോസിയേഷൻസ് (ഒ.ആർ.ആർ.സി.എ.) ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അടിയന്തര നടപടിവേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാരിന്റെ നടപടി.
ഈ ഭാഗത്ത് പ്രവർത്തിക്കുന്ന അനധികൃത വ്യാപാരസ്ഥാപനങ്ങളാണ് ഗതാഗതക്കുരുക്കുണ്ടാകാനുള്ള കാരണമെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നേരത്തേ ഇത്തരം സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ ബിബിഎംപി നടപടിയെടുത്തിരുന്നെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ സമ്മർദത്തെത്തുടർന്ന് ഇതിൽ നിന്നും പിൻവാങ്ങുകയായിരുന്നു. എന്നാൽ ഇത്തവണ മുഖം നോക്കാതെ നടപടിയെടുക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. സ്ഥിരമായി ഗതാഗതക്കുരുക്കുണ്ടാകുന്ന സ്ഥലങ്ങളിൽ കൂടുതൽ ട്രാഫിക് പോലീസുകാരെ നിയോഗിക്കാനും നിർദേശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.