Follow the News Bengaluru channel on WhatsApp

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഫലം ഡിസംബർ 3ന്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചത്. മിസോറാമിൽ നവംബർ 7ന് ആണ് തെരഞ്ഞെടുപ്പ് നടക്കുക, ഛത്തീസ്ഗഡിൽ രണ്ട് ഘട്ടമായാണ് ജനവിധി. ആദ്യഘട്ടം നവംബർ 7നും, രണ്ടാം ഘട്ടം നവംബർ 17നും നടക്കും. രാജസ്ഥാൻ- നവംബർ 23, മധ്യപ്രദേശ് നവംബർ- 17, തെലങ്കാന- നവംബർ-30 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക. അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ 3ന് ആണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി.

അഞ്ചു സംസ്ഥാനങ്ങളിലുമായി 60 ലക്ഷം കന്നിവോട്ടർമാരാണ് സമ്മതിദാനം രേഖപ്പെടുത്താനൊരുങ്ങുന്നതെന്ന് ഇലക്ഷൻ കമ്മിഷണർ അറിയിച്ചു. ആകെവോട്ടർമാരുടെ എണ്ണം 16.14 കോടിയാണ്. ഇതിൽ 8.24 കോടി പുരുഷന്മാരും, 7.88 കോടി സ്ത്രീകളുമാണ്. ചത്തീസ്ഗഡിലും, മിസോറാമിലും വനിതാ വോട്ടർമാരാണ് കൂടുതൽ. ആകെ 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 1.01 പോളിംഗ് സ്‌റ്റേഷനുകളിൽ വെബ് കാസ്‌റ്റിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

രാജസ്ഥാൻ

രാജസ്ഥാനില്‍ 200 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ 121 സീറ്റുള്ള കോണ്‍ഗ്രസ് ആണ് ഭരണത്തില്‍. അശോക് ഗെലോട്ട് സര്‍ക്കാരിന് 13 സ്വതന്ത്രരും ഒരു ആര്‍ എല്‍ ഡി അംഗവും പിന്തുണ നല്‍കുന്നുണ്ട്. 70 സീറ്റ് നേടിയ ബിജെപിയാണ് മുഖ്യ പ്രതിപക്ഷം.

മധ്യപ്രദേശ്

മധ്യപ്രദേശില്‍ 230 നിയമസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 128 സീറ്റുകളുള്ള ബിജെപിയാണ് നിലവില്‍ ഭരണത്തില്‍. 98 സീറ്റുമായി കോണ്‍ഗ്രസ് മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന സ്ഥാനത്തുണ്ട്. 3 സ്വതന്ത്രരും ഒരു ബി എസ് പി അംഗവും പ്രതിപക്ഷത്താണ്.

ഛത്തീസ്ഗഡ്

ഛത്തീസ്‌ഗഡില്‍ 90 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ്. 68 സീറ്റ് നേടി ഭൂപേഷ് ഭാഗലിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആണ് ഭരണത്തിലുള്ളത്. 15 സീറ്റോടെ ബിജെപി പ്രതിപക്ഷത്താണ്. ബി എസ് പിക്ക് ഏഴ് അംഗങ്ങളുണ്ട്.

മിസോറാം

മിസോറാമില്‍ 40 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 27 സീറ്റുകളുള്ള എം എന്‍ എഫ് ആണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നത്. കോണ്‍ഗ്രസിന് ആറും ബിജെപിക്ക് അഞ്ചും തൃണമൂലിന് ഒന്നും എംഎല്‍എമാരുണ്ട്. 13 സീറ്റുള്ള സൊറാം പീപ്പിള്‍സ് മൂവ്മെന്‍റ് ആണ് മുഖ്യ പ്രതിപക്ഷം.

തെലങ്കാന

തെലങ്കാനയില്‍ 116 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ്. നിലവില്‍ 101 സീറ്റ് നേടി ബി ആര്‍ എസ് ആണ് ഭരണത്തില്‍. ഒവൈസിയുടെ എ ഐ എം ഐ എമ്മിന് ഏഴും കോണ്‍ഗ്രസിന് അഞ്ചും ബിജെപിക്ക് മൂന്നും അംഗങ്ങളുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.