ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളം കയറി, ജാഗ്രത പാലിക്കാൻ ട്രാഫിക് പോലീസ് നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി സിറ്റി ട്രാഫിക് പോലീസ്. നഗരത്തിലെ വിവിധ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെയാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.
Heavy rains over #Bengaluru city
North, South, SW & CBD parts of the city are receiving heavy down pour with thunder & lightning
Many roads in the city are reporting water logging. Stay safe while driving or stay indoors #BengaluruRains #BangaloreRains #Bangalore https://t.co/rb6iwL29XC pic.twitter.com/6OOW8Y2t1U
— Karnataka Weather (@Bnglrweatherman) October 9, 2023
കെംഗേരി, ആർആർ നഗർ, ഉത്തരഹള്ളി, നാഗർഭാവി, ബെംഗളൂരു യൂണിവേഴ്‌സിറ്റി, ഉള്ളാൽ, നയന്ദഹള്ളി, കുമ്പളഗോഡ്, കെആർ പുരം, മാർത്തഹള്ളി, എസ്ജെപി റോഡ്, സിറ്റി മാർക്കറ്റ്, അവന്യു റോഡ്, വിനായക തീയറ്റർ റോഡ്, കോട്ടൺപേട്ട്, രൂപേന അഗ്രഹാര, ഹോസൂർ റോഡ്, മൈസൂരു റോഡ്, ശേഷാധ്രിപുരം, വിജയനഗർ, ബന്നാർഘട്ട റോഡ്, അനിൽ കുംബ്ലെ സർക്കിൾ, കല്യാൺ നഗർ ബ്രിഡ്ജ്, ചിക്പേട്ട് മെട്രോ സ്റ്റേഷൻ, ഹെസർഘട്ട ക്രോസ്, പീന്യ, തനിസാന്ദ്ര, ഹെന്നൂർ എന്നിവിടങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഈ റോഡുകളിൽ കൂടി യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കാൻ സിറ്റി പോലീസ് നിർദേശം നൽകി.
‘Traffic advisory’
Slow-moving traffic due to Water logging at :
1) SJP Road, City Market
2) Avenue Road, City Market
3) Vinayaka Talkies, Ajanappa Gardens, cottanpeteKindly co-operate. Be safe.
— ಬೆಂಗಳೂರು ಸಂಚಾರ ಪೊಲೀಸ್ BengaluruTrafficPolice (@blrcitytraffic) October 9, 2023
മഴ കാരണം വെള്ളക്കെട്ടുകളും ഗതാഗതക്കുരുക്കും രൂക്ഷമായതോടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ഫ്ലൈഓവറും ട്രാഫിക് പോലീസ് ബാരിക്കേട് വെച്ച് അടച്ചിട്ടുണ്ട്. ഈ റൂട്ടിൽ സഞ്ചരിക്കേണ്ട യാത്രക്കാർ ബദൽ റോഡുകൾ വഴി പോകണമെന്ന് ട്രാഫിക് പോലീസ് നിർദേശം നൽകി.
‘Traffic advisory’
Electronic City elevated flyover incoming towards city is closed, due to water logging at roopena agrahara. Commuters can take left diversion towards nice road or right diversion at hosa road. @Jointcptraffic @DCPSouthTrBCP
— ಬೆಂಗಳೂರು ಸಂಚಾರ ಪೊಲೀಸ್ BengaluruTrafficPolice (@blrcitytraffic) October 9, 2023
ഞായറാഴ്ച വൈകീട്ട് മുതൽ ബെംഗളൂരുവിൽ കനത്ത മഴ പെയ്യുന്നുണ്ട്. റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സൗത്ത് ബെംഗളൂരു, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്, നോർത്ത് ബെംഗളൂരു എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്.
“Traffic advisory”
Water logging at Chickpete Metro station, BVK Ayyangaar road, due to heavy rain, slow traffic movement, commuters please co operate and drive safely TQ.@Jointcptraffic @DCPTrWestBCP @acpwesttrf @blrcitytraffic pic.twitter.com/dFnYrdmU8h— ChickpeteTrafficPs (@chickpetetrfps) October 9, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
