ഗാസയിൽ സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്തി ഇസ്രയേൽ; വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇന്ധനവും ഇല്ല

പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്ധനവും ഭക്ഷണവും തടഞ്ഞ് ഇസ്രയേൽ സമ്പൂർണ ഉപരോധം ആരംഭിച്ചു. 2007ൽ മറ്റു പലസ്തീൻ സംഘടനകളിൽ നിന്ന് ഹമാസ് ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്തതു മുതൽ ഇസ്രയേലും ഈജിപ്റ്റും പല തരത്തിലുള്ള ഉപരോധങ്ങളും ഏർപ്പെടുത്തിയിരുന്നെങ്കിലും സമ്പൂർണ ഉപരോധം ഇതാദ്യമാണ്.
ഇസ്രയേൽ 1973നു ശേഷം ആദ്യമായി ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഹമാസിന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന നാലു സ്ഥലങ്ങൾ പിടിച്ചെടുത്തു കഴിഞ്ഞു. ഇരുപക്ഷത്തുമായി 1100ലധികം പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിനാളുകൾക്കു പരുക്കേറ്റിട്ടുണ്ട്. പല സ്ഥലങ്ങളിലും പരസ്പരം പോരാട്ടം തുടരുകയാണ്.
അതേസമയം ഇസ്രയേലിലെ ഹമാസ് ആക്രമണത്തില്‍ പരുക്കേറ്റ മലയാളി നഴ്സ് ഷീജാ ആനന്ദ് അപകടനില തരണം ചെയ്തു. കൈക്കും കാലിനും പരുക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഷീജയ്ക്ക് റോക്കറ്റാക്രമണത്തില്‍ പരുക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഷീജയെ കൂടുതല്‍ പരിചരണത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനിടെയാണ് മിസൈല്‍ ആക്രമണത്തിൽ ഷീജയ്ക്ക് പരുക്കേറ്റത്. വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
