ഓടുന്ന കാറിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; നാല് പോലീസുകാർ അറസ്റ്റിൽ

ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച നാല് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. സുഹൃത്തിനൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ പതിനേഴുകാരിയെയാണ് ഉദ്യോഗസ്ഥർ പീഡനത്തിനിരയാക്കിയത്. ഇവരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
തമിഴ്നാട് ജീയാപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാർ, ട്രാഫിക് പോലീസ് എ. സിദ്ധാർഥൻ, നാവൽപ്പട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂർ ഹൈവേ പട്രോൾ സംഘത്തിലെ എസ്. ശങ്കർ രാജപാണ്ഡ്യൻ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവർക്കെതിരേ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
തിരുച്ചിറപ്പള്ളിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുക്കൊമ്പിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. 19 വയസ്സുള്ള ആൺസുഹൃത്തിനൊപ്പമാണ് പെൺകുട്ടി ഇവിടെയെത്തിയത്. സാധാരണ വേഷത്തിലെത്തിയ നാലുപേർ പോലീസാണെന്ന് പരിചയപ്പെടുത്തുകയും ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴക്കുകയും ആൺസുഹൃത്തിനെ മർദിക്കുകയും ചെയ്തു. സംഭവത്തിൽ പെൺകുട്ടി നൽകിയ പരാതിയിലാണ് ഉദ്യോഗസ്ഥരുടെ അറസ്റ്റ്. വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
