പർപ്പിൾ ലൈനിലെ മുഴുവൻ പാതകളും പ്രവർത്തനക്ഷമം; കെംഗേരി – ചല്ലഘട്ട, ബൈയപ്പനഹള്ളി – കെആർ പുരം സർവീസുകൾ ആരംഭിച്ചു

ബെംഗളൂരു: ഏറെനാളായി ഉദ്ഘാടനം കാത്തിരുന്ന കെംഗേരി – ചല്ലഘട്ട, ബൈയപ്പനഹള്ളി – കെആർ പുരം ലൈനുകളിലെ മെട്രോ സർവീസുകൾ ആരംഭിച്ചു. ഇതോടെ നമ്മ മെട്രോയുടെ പർപ്പിൾ ലൈനിലെ മുഴുവൻ പാതകളും പ്രവർത്തനക്ഷമമായി. ഔദ്യോഗിക ചടങ്ങുകളില്ലാതെ രാവിലെ അഞ്ചുമുതലാണ് സർവീസ് ആരംഭിച്ചത്. കേന്ദ്ര പാർപ്പിട, നഗരകാര്യ മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി.
രണ്ടുപാതകൾക്കും സുരക്ഷാ അനുമതി ലഭിച്ചതിന് പിന്നാലെ ഉദ്ഘാടനത്തിന് തീയതി തേടി മെട്രോ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. ഒക്ടോബർ ആറിന് പാതകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാര്യമുണ്ടായില്ല. എന്നാൽ തത്കാലം ഔദ്യോഗിക ചടങ്ങുകളില്ലാതെ തിങ്കളാഴ്ച മുതൽ സർവീസ് തുടങ്ങാനും രണ്ടാഴ്ചയ്ക്കുള്ളിൽ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്താനുമായിരുന്നു കേന്ദ്ര നിർദേശം. ഇതുസംബന്ധിച്ച കത്ത് കർണാടക നഗരവികസന വകുപ്പിനും മെട്രോ റെയിൽ കോർപ്പറേഷനും കേന്ദ്രം അയച്ചു.
2.2 കിലോമീറ്ററുള്ള ബൈയ്യപ്പനള്ളി – കെ.ആർ. പുരം പാതയും 2. 1 കിലോമീറ്ററുള്ള ചല്ലഘട്ട – കെംഗേരി പാതയും യാഥാർഥ്യമാകുന്നതോടെ മെട്രോ പർപ്പിൾ ലൈനിന്റെ ആകെ നീളം 43.49 കിലോമീറ്ററാകും. 37 മെട്രോ സ്റ്റേഷനുകളാണ് പാതയിലുണ്ടാകുക. ചല്ലഘട്ടയിൽനിന്ന് വൈറ്റ്ഫീൽഡ് (കാഡുഗൊഡി) സ്റ്റേഷൻ വരെ 60 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. മറ്റു യാത്രാമാർഗങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്നതിന്റെ അഞ്ചിലൊന്ന് മാത്രമാണിത്. ഇക്കാരണത്താൽ തന്നെ കൂടുതൽ യാത്രക്കാർ മെട്രോയെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷ.
From October 9, 2023, the Bengaluru Metro’s #PurpleLine will operate fully, without any formal or informal official event. pic.twitter.com/bY8OJbPmeF
— P C Mohan (@PCMohanMP) October 8, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.