ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് ബംഗ്ലാദേശ് പോരാട്ടം

ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് ബംഗ്ലാദേശ് പോരാട്ടം. ഇന്ത്യന്‍ സമയം രാവിലെ 10.30ന് ധാര്‍മശാലയിലെ എച് പി സി എ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയം മാത്രമാകും ഇരു ടീമുകളും ലക്ഷ്യം വെക്കുക.
നിലവിലെ ചാമ്പ്യന്മാരാണെങ്കിലും ആദ്യ മത്സരത്തില്‍ കിവീസിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം ഈ മത്സരത്തിലൂടെ നികത്താനാകും ഇംഗ്ലണ്ടിന്റെ പരിശ്രമം. അതെ സമയം അഫ്ഗാനിസ്ഥാനോട് പൊരുതി നേടിയ വിജയം ഇവിടെയും ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷിയിലാണ് ബംഗ്ലാ കടുവകള്‍.
ഇന്ത്യൻ സാഹചര്യങ്ങളോടും പിച്ചുകളോടും പൊരുത്തപ്പെടാന്‍ ബംഗ്ലാദേശിന് വലിയ പ്രയാസമില്ല. നിരവധി പരമ്പരകള്‍കള്‍ക്കെത്തിയിട്ടുള്ള ഇംഗ്ലണ്ടിനും കാര്യങ്ങള്‍ അത്ര പ്രയാസകരമല്ല. ലോകകപ്പ് നിലനിര്‍ത്താന്‍ പോന്ന ടീമുമായാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ വന്നെത്തിയിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി ബെന്‍ സ്റ്റോക്‌സ് ഇന്നും കിളിക്കില്ലെന്നാണ് വിവരം. ഇംഗ്ലണ്ട് നായകന്‍ ബട്ട്‌ലര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് റൗണ്ട് മുഴുനീള സമയം പരിശീലനത്തിന് ചെലിവഴിക്കാന്‍ സ്റ്റോക്‌സിന് പ്രശ്‌നമുണ്ടായില്ല. പക്ഷെ നൂറ് ശതമാനം ഫിറ്റ്‌നസ് ഉറപ്പിച്ചിട്ടേ മത്സരത്തിനിറങ്ങൂ എന്ന തീരുമാനത്തിലാണ് താരമെന്ന് ബട്ട്‌ലര്‍ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.