ഒഡിഷ ട്രെയിൻ ദുരന്തം; തിരിച്ചറിഞ്ഞിട്ടില്ലാത്ത 28 മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും

ഒഡിഷ ട്രെയിൻ ദുരന്തം നടന്ന് നാല് മാസങ്ങൾക്ക് ശേഷം അപകടത്തിലെ അജ്ഞാത മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള നടപടികൾ ആരംഭിച്ച് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷന്‍ (ബിഎംസി). അവകാശികളില്ലാത്ത 28 മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കാനാണ് തീരുമാനം.
കഴിഞ്ഞ ജൂണ്‍ മുതല്‍ ഭുവനേശ്വര്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളാണ് ശാസ്ത്രീയമായി സംസ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിച്ചിരുന്ന സിബിഐ മൃതദേഹങ്ങൾ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഖുർദ ജില്ലാ കലക്ടർക്ക് കത്തെഴുതിയതിനെ തുടർന്നാണ് ബിഎംസി നടപടികൾ ആരംഭിച്ചത്. സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ കോര്‍പറേഷന് കൈമാറുമെന്ന് ബിഎംസി മേയര്‍ സുലോചന ദാസ് പറഞ്ഞു.
എയിംസിൽ നിന്ന് നഗരത്തിലെ സത്യനഗർ, ഭരത്പൂർ എന്നിവിടങ്ങളിലെ ശ്മശാനങ്ങളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ബിഎംസി ഒരുക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്‍റെയും ദേശീയ മനുഷ്യാവാകാശ കമ്മീഷന്‍റെയും മാർഗനിർദേശങ്ങൾ പാലിച്ച് എയിംസ് ഭുവനേശ്വർ ഡയറക്ടർ മൃതദേഹങ്ങള്‍ ബിഎംസി ഹെൽത്ത് ഓഫീസർക്ക് ഔദ്യോഗികമായി കൈമാറും. ഈ നടപടികളെല്ലാം വീഡിയോ റെക്കോർഡ് ചെയ്യപ്പെടും.
ഭുവനേശ്വറിലെ എയിംസിലേക്ക് അയച്ച 162 മൃതദേഹങ്ങളിൽ 81 എണ്ണം ആദ്യഘട്ടത്തില്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മറ്റ് 53 മൃതദേഹങ്ങളും കുടുംബങ്ങൾക്ക് വിട്ടുകൊടുത്തു. അവകാശികളില്ലാത്ത 28 മൃതദേഹങ്ങള്‍ പാരദീപ് പോർട്ട് ട്രസ്റ്റിൽ നിന്ന് വാങ്ങിയ ഡീപ് ഫ്രീസർ കണ്ടെയ്‌നറുകളിൽ സൂക്ഷിക്കുകയായിരുന്നു. ജൂണ്‍ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ 297 പേരാണ് മരിച്ചത്. 287 പേര്‍ സംഭവ സ്ഥലത്തും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 1208 പേര്‍ക്ക് പരുക്കേറ്റു. ഷാലിമാർ- ചെന്നൈ സെൻട്രൽ കോറോമണ്ടൽ എക്‌സ്‌പ്രസ്, ബെംഗളൂരു- ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയായിരുന്നു കൂട്ടിയിടിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
