കരടിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

ബെംഗളൂരു: കർഷകനെ കരടി ആക്രമിച്ച് കൊലപ്പെടുത്തി. ബെളഗാവി ഘാനപുര ഗോസെബദ്രുകഹള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബിക്കാജി മിരാശി എന്ന 63 കാരനാണ് കൊല്ലപ്പെട്ടത്. വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബിക്കാജിയുടെ ശരീരം കരടി രണ്ടു കിലോമീറ്ററോളം വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടു പോകുകയും പിന്നീട് ഉപേക്ഷിക്കുകയുമായിരുന്നു.
പ്രദേശത്ത് കരടിയുടെ സാന്നിധ്യം നേരത്തെ തന്നെ കണ്ടിരുന്നുവെങ്കിലും ആദ്യമായിട്ടാണ് ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തുന്നത്. സംഭവം പ്രദേശവാസികളിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം നടത്തി. മരിച്ച കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗങ്ങൾ ഗ്രാമങ്ങളിലേക്ക് കടക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കാടിനും ഗ്രാമാതിർത്തിക്കുമിടയിൽ കമ്പിവേലി സ്ഥാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടും അത് നടപ്പിലാക്കിയില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.