ബെംഗളൂരുവിൽ നികുതി പിരിവ് കുത്തനെ കുറഞ്ഞു

ബെംഗളൂരു: ബെംഗളൂരുവിൽ നികുതി പിരിവ് കുത്തനെ കുറഞ്ഞതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. നികുതി പിരിവ് പ്രതീക്ഷിച്ച രീതിയിൽ നടക്കാത്തതിലും ശിവകുമാർ അതൃപ്തി പ്രകടിപ്പിച്ചു. നഗരത്തിലെ താമസക്കാരോടും വ്യവസായികളോടും വസ്തുവകകൾക്ക് ആനുപാതികമായി നികുതി അടയ്ക്കാൻ ശിവകുമാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ 30 വർഷമായി ബെംഗളൂരു നഗരം അതിവേഗം വികസനപാതയിൽ മുന്നേറിയിട്ടുണ്ടെന്നും വാഹനത്തിരക്ക്, ഖരമാലിന്യ സംസ്കരണം, കുടിവെള്ളം, പാർപ്പിടം എന്നിവ കൈകാര്യം ചെയ്യാനുള്ള വെല്ലുവിളിയാണ് നഗരം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്ക് ലഘൂകരിക്കാനുള്ള നടപടികൾ ഇതിനകം സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പ്രാരംഘട്ടത്തിൽ എട്ട് പ്രധാന സ്ഥലങ്ങൾ കണ്ടെത്തി ഇവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും ഗതാഗതക്കുരുക്കിന് കാരണമാകുന്ന വാഹനതിരക്ക് ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു നഗരത്തിലെ സുഗമമായ ഗതാഗതം തടസ്സപ്പെടുത്തുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും കൈയേറ്റം ഒഴിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരത്തിലെ കുഴികളിൽ നവംബറിനുള്ളിൽ കുഴികൾ നികത്താൻ നടപടി സ്വീകരിക്കാൻ ബിബിഎംപി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് പെരിഫറൽ റിംഗ് റോഡിന്റെ ആവശ്യം നഗരത്തിൽ ശക്തമായി ഉയർന്നിട്ടുണ്ടെന്നും എന്നാൽ പെരിഫറൽ റിംഗ് റോഡിന്റെ നിർമ്മാണം നിയമ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചാൽ ഉടൻ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
