ഏകദിന ലോകകപ്പ്; ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം

ഏകദിന ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം. പാകിസ്ഥാന്‍ ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് ഏകദിനത്തിലെ ആദ്യ സെഞ്ചറി നേടി. സ്‌കോര്‍ ശ്രീലങ്ക 50 ഓവറില്‍ 9ന് 344, പാക്കിസ്ഥാന്‍ 48.2 ഓവറില്‍ 4ന് 348 എന്നിങ്ങനെയാണ്.
പവര്‍പ്ലേ അവസാനിക്കുമ്പോളേക്കും പാകിസ്ഥാന്റെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് 12 റണ്ണിനും ക്യാപ്റ്റന്‍ ബാബര്‍ അസം 10 റണ്ണിനുമാണ് പുറത്തായത്. ഇരുവരുടെയും വിക്കറ്റുകള്‍ നേടിയത് ലങ്കന്‍ പേസറായ ദില്‍ഷന്‍ മധുശങ്കയാണ്.
നേരത്തെ കുശാല്‍ മെന്‍ഡിസിന്റെയും സമരവിക്രമയുടെയും സെഞ്ച്വറി മികവില്‍ ശ്രീലങ്ക 344 എന്ന കൂറ്റന്‍ സ്‌കോറിലെത്തിയിരുന്നു. 77 പന്തില്‍ 122 റണ്‍സ് ആണ് കുശാല്‍ മെന്‍ഡിസ് നേടിയത്. 82 ബോളിലാണ് സമരവിക്രമ തന്റെ ആദ്യത്തെ ഏകദിന സെഞ്ചുറി നേടിയത്. 89 പന്തുകളില്‍ 109 റണ്‍സ് എടുത്ത ശേഷമാണ് സമരവിക്രമ ഹസന്‍ അലിക്ക് മുമ്പിൽ കീഴടങ്ങിയത്.
ധനഞ്ജയ ഡിസില്‍വ (25), ദസുന്‍ ശനാക (12), ദുനിത് വെല്ലാലഗെ (10), ചരിത് അസലങ്ക (ഒന്ന്), മതീഷ തീക്ഷണ (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ ശ്രീലങ്കന്‍ താരങ്ങളുടെ പ്രകടനങ്ങള്‍. പാക് പേസര്‍ ഹസന്‍ അലി നാലു വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവറില്‍ താരം വിട്ടുകൊടുത്തത് 71 റണ്‍സാണ്.
ഹാരിസ് റൗഫ് രണ്ടും ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് നവാസ്, ശതാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. ലോകകപ്പില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്‌കോറാണിത്. ലോകകപ്പില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം ജയവും ശ്രീലങ്കയുടെ രണ്ടാം പരാജയവുമാണിത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.