അനധികൃത ബാനറുകൾ നീക്കം ചെയ്യൽ; ബിബിഎംപിയിൽ നിന്ന് റിപ്പോർട്ട് തേടി കോടതി

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃത ഫ്ലെക്സുകളും ബാനറുകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബിബിഎംപിയിൽ നിന്നും റിപ്പോർട്ട് തേടി കർണാടക ഹൈക്കോടതി. അനധികൃത ബാനറുകൾ നീക്കം ചെയ്യുന്നതിൽ ബിബിഎംപിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കോടതി ചൂണ്ടിക്കാട്ടി.
നഗരത്തിലെ അനധികൃത ബാനറുകളെക്കുറിച്ചും ഫ്ലെക്സുകളെക്കുറിച്ചും സർവേ നടത്തി നവംബർ 28-ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. കഴിഞ്ഞ ഓഗസ്റ്റിലും ഇത് സംബന്ധിച്ച് ഹൈക്കോടതി ബിബിഎംപിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഓരോ അനധികൃത ബാനറിനും 50,000 രൂപ വീതം പിഴയീടാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ, അനധികൃത ബാനറുകൾ നിയന്ത്രിക്കുന്നതിൽ ബിബിഎംപിക്ക് വീഴ്ച സംഭവിക്കുകയായിരുന്നു.
ബിബിഎംപിയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. പരസ്യത്തിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന വരുമാനം ബിബിഎംപിക്ക് കുറഞ്ഞെന്നും പകരം ജനങ്ങളിൽനിന്ന് കൂടുതൽ നികുതി ഈടാക്കുകയാണെന്നും കോടതി വിലയിരുത്തി. വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് ലഭ്യമല്ലെന്ന ബിബിഎംപിയുടെ പ്രസ്താവനയേയും കോടതി കുറ്റപ്പെടുത്തി.
കഴിഞ്ഞ ഓഗസ്റ്റിൽ കോടതി വിമർശിച്ചതിനെത്തുടർന്ന് നഗരത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ ബാനറുകളും ഫ്ളെക്സുകളും വിലക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. കോൺഗ്രസ് ഓഫീസിന് മുമ്പിൽ ബാനർ സ്ഥാപിച്ചതിന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുൾപ്പെടെ ഒട്ടേറെ പേരിൽ നിന്ന് പിഴയും ഈടാക്കിയിരുന്നു.
എന്നാൽ ആദ്യത്തെ കുറച്ച് ദിവസങ്ങൾ മാത്രമായിരുന്നു ബിബിഎംപി ശക്തമായി നടപടിയെടുത്തത്. പിന്നീട് വീണ്ടും നഗരത്തിൽ ബാനറുകളും ഫ്ലെക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. ബിബിഎംപി ഇക്കാര്യത്തിൽ പിന്നീട് നടപടികളൊന്നും സ്വീകരിച്ചതുമില്ല. ഇതോടെയാണ് വിഷയത്തിൽ കോടതി വീണ്ടും ഇടപെട്ടത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
