ഫോണിൽ വന്ന എമർജൻസി അലർട്ട് സന്ദേശത്തിൽ ഭയക്കേണ്ടതില്ലെന്ന് ടെലികോം വകുപ്പ്

ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് വന്നുകൊണ്ടിരിക്കുന്നു എമർജൻസി അലേർട്ട് സന്ദേശത്തിൽ ഭയം വേണ്ടെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്. സ്പാം, ഫ്രോഡ് മെസേജ് ആണ് എന്നു പോലും പലരും ഇതിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.
ടെലികോം വകുപ്പ് അയച്ച സാംപിൾ മെസേജ് ആണിത്. രാജ്യത്ത് വന്നേക്കാവുന്ന എന്തെങ്കിലും അത്യാഹിത സംഭവങ്ങളുടെ സമയത്ത് അടിയന്തര ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ മെസേജ് അലർട്ടുകൾ. ജൂലൈ 15 നാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ ഒരു ആശയം യാഥാർത്ഥ്യമാക്കിയത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 15 നും പരീക്ഷണാർത്ഥം സാംപിൾ ടെക്സ്റ്റ് മെസേജുകൾ ആളുകൾക്ക് അയച്ചിരുന്നു.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് സന്ദേശം അയച്ചിരിക്കുന്നത്. ചിലർക്ക് പ്രാദേശിക ഭാഷകളിലും അലർട്ട് ലഭിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് സെൽ ബ്രോഡ്‌കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിൾ സന്ദേശമാണ് ഇതെന്ന് വകുപ്പ് വ്യക്തമാക്കി. സന്ദേശം അവഗണിക്കണമെന്നും വകുപ്പ് നിർദേശിച്ചു. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി നടപ്പിലാക്കുന്ന പാൻ ഇന്ത്യ എമർജൻസി അലർട്ട് സിസ്റ്റം ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് സന്ദേശം അയച്ചത്.
സ്മാർട്ട് വാച്ച് ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ ഈ മെസേജ് എപ്പോൾ അയച്ചുവെന്നും ലഭിച്ചുവെന്നും തിരിച്ചറിയാൻ വിധത്തിലുള്ള മെസേജ് ടൈംസ്റ്റാംപും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ സൈലന്റാക്കിയിരുന്നവർക്ക് മെസേജ് മാത്രമാണ് ലഭിച്ചതെങ്കിൽ അല്ലാത്ത ചിലർക്ക് മെസേജിനോടൊപ്പം ശബ്ദവും വൈബ്രേഷനും ലഭിച്ചു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA), ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് എന്നിവയാണ് സെൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റത്തിനു പിന്നിൽ. സുനാമി, മിന്നൽ പ്രളയം, ഭൂകമ്പം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭമുണ്ടാകുന്ന സാഹചര്യങ്ങളിൽ രാജ്യത്തെ ജനങ്ങൾക്ക് ലൈവ് അലർട്ട് നൽകുകയാണ് ഇതിന്റെ ലക്ഷ്യം. ഇതു വഴി അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ സുരക്ഷിതരാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
അതേ സമയം ടെസ്റ്റിങ് ഘട്ടത്തിലുടനീളം മൊബൈൽ ഫോണുകളിൽ ഇത്തരം സാംപിൾ എമർജൻസി അലർട്ടുകൾ ലഭിക്കുമെന്നും എന്നാൽ ആളുകൾക്ക് ആശയക്കുഴപ്പം വരാതിരിക്കാനായി സാമ്പിൾ ടെസ്റ്റിംഗ് മെസേജ് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടാകുമെന്നും ടെലികോം മന്ത്രാലയം അറിയിച്ചു.
ದೂರಸಂಪರ್ಕ ಇಲಾಖೆಯು ರಾಷ್ಟ್ರೀಯ ವಿಪತ್ತು ನಿರ್ವಹಣಾ ಪ್ರಾಧಿಕಾರದ ಸಹಯೋಗದೊಂದಿಗೆ ವಿಪತ್ತುಗಳ ಸಮಯದಲ್ಲಿ ತುರ್ತು ಸಂದೇಶವನ್ನು ಕಳಿಸಲು ಮತ್ತು ನಾಗರಿಕರ ಸುರಕ್ಷತೆಯನ್ನು ಕಾಪಾಡಲು ಸೆಲ್ ಬ್ರಾಡ್ಕಾಸ್ಟ್ ಅಲರ್ಟ್ (Cell Broad casting Alert) ಪರೀಕ್ಷೆಯನ್ನು ನೆಡೆಸಿದೆ, pic.twitter.com/3mIrIAKN9e
— Namma Rajarajeshwarinagar (@NammaRRNagar) October 12, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.