മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: കർണാടക കോൺഗ്രസിൽ ചേർന്ന് മുൻ ബി.ജെ.പി എം.എൽ.എ രാമപ്പ എസ്. ലമാനി. ബെംഗളൂരുവിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ സംസ്ഥാന ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ലമാനിയുടെ പാർട്ടി പ്രവേശനം.
രണ്ടുപ്രാവശ്യം എം.എൽ.എ ആയിരുന്ന രാമപ്പക്ക് മെയ് മാസത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടിക ജാതിക്കായി സംവരണം ചെയ്ത ഷിരാഹട്ടി മണ്ഡലത്തിൽ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഇതോടെയാണ് കോൺഗ്രസിൽ അംഗത്വമെടുക്കാൻ ലമാനി തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം മുൻ ബി.ജെ.പി എം.എൽ.എയായ എം.പി. കുമാരസ്വാമിയും രാമപ്പയോടൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് കോൺഗ്രസിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. സിദ്ധരാമയ്യയുടെ കാവേരിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. മുൻ ബി.ജെ.പി എം.എൽ.എ പൂർണിമ ശ്രീനിവാസ് ഒക്ടോബർ 20ന് കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെയും സന്ദർശിച്ച ശേഷമായിരുന്നു പൂർണിമ ശ്രീനിവാസിന്റെ പ്രഖ്യാപനം.
2018 മുതൽ 2023 വരെ ഹിരിയൂർ മണ്ഡലത്തിൽ എം.എൽ.എ ആയിരുന്നു പൂർണിമ. ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൂർണിമ കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർ ബി.ജെ.പിയിൽ തന്നെ തുടരുകയും മണ്ഡലത്തിൽ നിന്ന് പരാജയം ഏറ്റുവാങ്ങുകയുമായിരുന്നു.
താൻ ഉൾപ്പെടുന്ന ഗൊല്ല സമുദായത്തോടുള്ള ബി.ജെ.പിയുടെ വാദ്ഗാനങ്ങൾ പഠിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടതാണ് തന്റെ പരാജയത്തിന് കാരണമെന്നായിരുന്നു പൂർണിമയുടെ ആരോപണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
