ഗാസയിലെ വ്യോമാക്രമണം; ഇസ്രയേല്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

ഗാസയിലെ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ മാരകരാസവസ്തുവായ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന് സൂചന. വൈറ്റ്‌ഫോസ്‌റസ് എയര്‍സ്‌ട്രൈക്കുകളില്‍ ഉപയോഗിച്ചെന്നാണ് ആരോപണം. ഇസ്രയേല്‍ വൻ വ്യോമാക്രമണങ്ങളാണ് നടത്തിയത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഗാസയില്‍ വൈറ്റ് ഫോസ്ഫറസും പ്രയോഗിക്കപ്പെട്ടു എന്നാണു പുറത്തു വരുന്ന വിവരം.
2008-2009 കാലയളവിലും ഇസ്രയേല്‍ ഇത് ഗാസയില്‍ പ്രയോഗിച്ചിരുന്നു. യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന യുദ്ധത്തിലും വൈറ്റ് ഫോസ്ഫറസ് രാസായുധം റഷ്യ പ്രയോഗിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. യുക്രെയ്‌ന്റെ കിഴക്കന്‍ മേഖലയായ ലുഹാന്‍സ്‌കിലുള്ള പോപാസ്‌ന പട്ടണത്തിലാണു വൈറ്റ് ഫോസ്ഫറസ് ഷെല്ലുകള്‍ ഉപയോഗിച്ചതെന്നായിരുന്നു ആരോപണം.
റോം കണ്‍വന്‍ഷന്‍ പ്രകാരം വൈറ്റ് ഫോസ്ഫറസ് ജനവാസമേഖലയില്‍ പ്രയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതു യുദ്ധ കുറ്റകൃത്യമാണെന്നും അന്ന് യുക്രെയ്ന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വൈറ്റ് ഫോസ്ഫറസ് മനുഷ്യന്റെ അസ്ഥികള്‍വരെ ഉരുകാന്‍ ഇടയാക്കുന്ന മാരകവസ്തുവാണ്. ഫോസ്ഫറസിന്റെ വിഷാംശം മൂലം അവയവങ്ങള്‍ തകരാറിലായി ജനങ്ങൾ മരിക്കാം. ഇതുകൂടാതെ കെട്ടിടങ്ങള്‍ നശിക്കുകയും വിളകള്‍ക്കും കന്നുകാലികള്‍ക്കും നാശമുണ്ടാക്കുകയും ചെയ്യും. ഫോസ്ഫറസിന്റെ താപനില 800-2500 സെല്‍ഷ്യസാണ്. ചര്‍മവും വസ്ത്രവും ഉള്‍പ്പെടെ വിവിധ പ്രതലങ്ങളില്‍ പറ്റിനില്‍ക്കുന്നവയാണിത്.
JUST IN: Israeli forces use white phosphorus munitions in southern Lebanon.
This product presents at least four dangerous factors :
– Thermal burn
– Chemical burn
– Extensive burn
– Systemic toxicity pic.twitter.com/IH7yD3lPGC— Anonymous (@YourAnonOne) October 10, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
