നാൽപ്പത്തിലധികം ബിജെപി, ജെഡിഎസ് എംഎൽഎമാർ ഉടൻ കോൺഗ്രസിൽ ചേരും; ഡി. കെ. ശിവകുമാർ

ബെംഗളൂരു: എൻഡിഎ – ജെഡിഎസ് സഖ്യത്തെ എതിർക്കുന്ന നാൽപ്പത്തിലധികം ബിജെപി, ജെഡിഎസ് എംഎൽഎമാർ ഉടൻ കോൺഗ്രസിൽ ചേരുമെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. മുൻ ബിജെപി എംഎൽഎയും നിലവിലെ കോൺഗ്രസ് അംഗവുമായ രാമപ്പ ലമാനിയുടെ അടുത്തേക്ക് ഇതിനകം കോൺഗ്രസ് അംഗത്വം ആവശ്യപ്പെട്ട് നിരവധി ബിജെപി എംഎൽഎമാർ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശിരഹട്ടി മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ബിജെപി പാർട്ടി ടിക്കറ്റ് നിഷേധിച്ചയാളാണ് രാമപ്പ ലമാനി. ഇതോടെ ഇദ്ദേഹം കോൺഗ്രസിലേക്ക് മാറാൻ തീരുമാനമെടുക്കുകയായിരുന്നു.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് കഴിഞ്ഞ മാസം ന്യൂഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും നടത്തിയ ചർച്ചയെ തുടർന്നാണ് ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ജെഡിഎസ് തീരുമാനിച്ചത്. എന്നാൽ പാർട്ടികൾക്കുള്ളിൽ നിന്ന് തന്നെ ഈ സഖ്യത്തെ എതിർത്ത് നിരവധി നേതാക്കളാണ് രംഗത്തെത്തിയത്.
കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നതിനായി 40ലധികം ബിജെപി, ജെഡിഎസ് നേതാക്കൾ ഇതിനകം അപേക്ഷ നൽകിയിട്ടുണ്ടെന്ന് ഡി. കെ. ശിവകുമാർ പറഞ്ഞു. കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് മത്സരിച്ച ആം ആദ്മി പാർട്ടിയിൽ നിന്ന് നൂറിലധികം പേർ കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.