വീട്ടിൽ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാം 40 ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ; അപേക്ഷ സമയം നീട്ടിയതായി കെഎസ്ഇബി

തിരുവനന്തപുരം: നാൽപ്പത് ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ വീട്ടിൽ സോളാർ പ്ലാൻ്റ് സ്ഥാപിക്കാനുള്ള അപേക്ഷ നൽകാൻ വീണ്ടും അവസരമൊരുക്കി കെഎസ്ഇബി. ആറുമാസം സമയം കൂടിയാണ് അനുവദിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ ഇ കിരൺ പോർട്ടലിലൂടെയാണ് അപേക്ഷിക്കാൻ അവസരമൊരുക്കിയിരിക്കുന്നത്. നാല്പത് ശതമാനം സബ്‌സിഡിയുടെ 35000ത്തിലേറെ പേർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചുകഴിഞ്ഞു. സൗര പദ്ധതിയുടെ പ്രവര്‍ത്തന മികവ് പരിഗണിച്ച് നിലവിലെ 200 മെഗാവാട്ട് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം ആറു മാസം കൂടി സമയം അനുവദിച്ചതായി കെഎസ്ഇബി അറിയിച്ചു.
നിലവില്‍ സൗര പദ്ധതിയുടെ ഭാഗമായി ഇതുവരെ 140 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ നിലയങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള 60 മെഗാവാട്ടിന്റെ പൂര്‍ത്തീകരണമാണ് ഇനി ബാക്കിയുള്ളത്. 2024 മാര്‍ച്ച് 23യാണ് ഇതിന് കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം സമയം അനുവദിച്ചിരിക്കുന്നത്. ഇനിയും സൗര പദ്ധതിയുടെ ഭാഗമായി സോളാര്‍ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇ കിരണ്‍ പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. വെബ്സൈറ്റ് – https://ekiran.kseb.in
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.