ബെംഗളൂരുവില്‍ ജ്വല്ലറി ഉടമയെ വെടിവെച്ചുവീഴ്ത്തി ഒരു കിലോ സ്വർണം കവർന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ജ്വല്ലറി ഉടമയെ വെടിവെച്ചുവീഴ്ത്തി ഒരു കിലോ സ്വര്‍ണം കവര്‍ച്ച ചെയ്തു. ബൈദരഹള്ളിയില്‍ വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് സംഭവം. വിനായക ജ്വല്ലറി ഉടമ മനോജ് കുമാർ ലോഹറിനാണ് വെടിയേറ്റത്. മാരാകയുധങ്ങളുമായി ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് മനോജിനെ ആക്രമിച്ചത്. രണ്ടു ബൈക്കുകളിലായി കടയില്‍ എത്തിയ സംഘം തോക്കു ചൂണ്ടി ആഭരണങ്ങള്‍ ആവശ്യപ്പെടുകയും ഇത് എതിര്‍ത്ത മനോജിന്റെ കാലില്‍ വെടിവച്ച ശേഷം കടയിലെ ആഭരണങ്ങള്‍ കവര്‍ന്ന ശേഷം കടന്നുകളയുകയുമായിരുന്നു. കടയില്‍ സ്വര്‍ണത്തിന്റെ സ്റ്റോക്കെടുപ്പ് നടത്തുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. സംഭവ സമയം കടയിലെ മറ്റു ജീവനക്കാര്‍ ജോലിയില്‍ ഉണ്ടായിരുന്നില്ല.
പരുക്കേറ്റ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് ജ്വല്ലറിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. കവര്‍ച്ചാ സംഘം ഉപേക്ഷിച്ച ബൈക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. “പ്രതികളെ പിടികൂടാൻ പോലീസ് നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. കടയിൽ നിന്ന് ഒരു കിലോയിലധികം സ്വർണാഭരണങ്ങൾ മോഷണം പോയി. പ്രതികളെ പിടികൂടാൻ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികൾ കടയിൽ കവർച്ച നടത്തുകയും ഒരു ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു,” വെസ്റ്റ് ഡിവിഷൻ ഡിസിപി എസ് ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.