കരാറുകാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പെട്ടികളിൽ നിറച്ച പണം കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ കരാറുകാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പെട്ടികളിൽ നിറച്ച പണം കണ്ടെടുത്തതായി ആദായ നികുതി (ഐടി) വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച നടന്ന ഐടി റെയ്ഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അനധികൃതമായി പണം പെട്ടികളിൽ നിറച്ച് സൂക്ഷിച്ചതായി കണ്ടെത്തിയത്.
മുൻ ബിജെപി സർക്കാരിനെതിരെ 40 ശതമാനം കമ്മീഷൻ അഴിമതി ആരോപിച്ച കരാറുകാരിൽ ചിലരുടെ വീടുകളിലാണ് ഇന്നലെ മുതൽ ഐടി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. അഞ്ചോളം കരാറുകാരുടെ വീടുകളിലും ഓഫിസുകളിലുമാണ് ഇതുവരെ റെയ്ഡ് നടന്നത്. ബിബിഎംപി കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും കർണാടക കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ആർ. അംബികാപതിയുടെ വീട്ടിലും റെയ്ഡ് നടന്നു. എന്നാൽ പണം കണ്ടെടുത്തത് ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
20 കാർഡ് ബോർഡ് പെട്ടികളിലായാണ് അനധികൃതമായി പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണത്തിന്റെ ആകെ മൂല്യം 43 കോടി രൂപയാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. എന്നാൽ റെയ്ഡുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങൾ ഐടി വകുപ്പ് പുറത്തുവിട്ടിട്ടില്ല.
IT sleuths raid contractor’s properties in Bengaluru, recover boxes full of cashhttps://t.co/9jfya9mkE9 pic.twitter.com/ZXSGp6gP6l
— The Times Of India (@timesofindia) October 13, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.