ഊഹാപോഹങ്ങൾക്ക് വിട; പാകിസ്താനുമായുള്ള കളിയിൽ ഗിൽ ഓപ്പൺ ചെയ്‌തേക്കും

ടീം ഇന്ത്യക്ക് കൂടുതൽ കരുത്തേകാൻ ശുഭ്മാൻ ഗിൽ തിരിച്ചെത്തുന്നു. ഡെങ്കിപ്പനിയിൽ നിന്ന് മോചിതനായ ഗിൽ പാകിസ്ഥാനൊപ്പം കളിച്ചേക്കുമെന്നാണ് സൂചന.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ എംഎസ്‌കെ പ്രസാദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ ടീമിന്റെ മുൻ ചെയർമാൻ ഓഫ് സെലക്ടർസ് കൂടിയായിരുന്നു എംഎസ്‌കെ പ്രസാദ്.
ഓസ്‌ട്രേലിയക്കെതിരെ ചെന്നൈയിൽ നടന്ന മത്സരത്തിന് മുമ്പായാണ് ഗില്ലിന് ഡെങ്കിപ്പനി പിടിച്ചത്. അന്ന് തൊട്ട് സമ്പൂർണ വിശ്രമത്തിലായിരുന്നു ഗിൽ. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ഗിൽ ഡൽഹിയിലേക്ക് യാത്ര ചെയ്തിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം അഹമ്മദാബാദിലെത്തിയ ഗിൽ മണിക്കൂറുകളോളം പ്രാക്ടീസിനായി ചിലവഴിച്ചിരുന്നു. ഇതോടെ ഗിൽ തിരിച്ചുവരും എന്ന അഭ്യൂഹവും ശക്തമായി.
ശുഭ്മാൻ ഗിൽ തിരിച്ചെത്തുന്നതോടെ രോഹിത് ശർമ്മ – ഗിൽ ഓപ്പണിങ് സഖ്യം കൂടുതൽ ഫോമിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ ഇഷാൻ കിഷന്റെ സ്ഥാനം എവിടെയാകുമെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
