Follow News Bengaluru on Google news

ചെറുകിട വ്യവസായ മേഖലയിലെ കുടിശ്ശിക തീർപ്പാക്കാത്തതിൽ പ്രതിഷേധം

ബെംഗളൂരു: ചെറുകിട ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയിലെ തൊഴിലാളികൾക്ക് നൽകാനുള്ള കുടിശ്ശിക എത്രയും വേഗം തീർപ്പാക്കണമെന്ന ആവശ്യം ശക്തം. സർക്കാരും മറ്റ്‌ അധികാരികളും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കന്നഡ കോൺട്രാക്ടേഴ്‌സ് ആൻഡ് സപ്ലയേഴ്‌സ് അസോസിയേഷൻ (ഡികെസിഎസ്എ) പ്രതിഷേധപ്രകടനം നടത്തി. എംഎസ്എംഇ എക്സ്പോ വേദിക്ക് സമീപമാണ് സംഘടന പ്രതിഷേധ പ്രകടനം നടത്തിയത്.

കുടിശ്ശിക തീർപ്പാക്കാത്തതിനാൽ നിരവധി ചെറുകിട വ്യവസായികളും തൊഴിലാളികളും ബുദ്ധിമുട്ടിലാണെന്ന് ഡികെസിഎസ്എ പ്രസിഡന്റ് മാക്സിം സെബാസ്റ്റ്യൻ പറഞ്ഞു.

നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) വഴി ഗെയിൽ ജെബിഎഫ് പെട്രോകെമിക്കൽസ് ഏറ്റെടുത്തത് എംഎസ്എംഇകളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ തന്നെ കുടിശ്ശിക തീർപ്പാക്കാതെ ചെറുകിട സംരംഭകർക്ക് നിലനിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

പ്രാദേശിക എംഎസ്എംഇകളെ രക്ഷിക്കാൻ സർക്കാർ പിന്തുണ അനിവാര്യമാണ്. ഗെയിൽ പ്രോജക്റ്റിന് എംഎസ്എംഇകളുടെ ഗണ്യമായ സംഭാവനകൾ ഉണ്ടായിരുന്നിട്ടും, മൊത്തം ക്ലെയിമുകളുടെ 5.7 ശതമാനം മാത്രമാണ് ചെറുകിട യൂണിറ്റുകൾക്ക് എൻസിഎൽടി അനുവദിച്ചത്.

ജെബിഎഫ് പെട്രോകെമിക്കൽസ് പ്ലാന്റിന്റെ നിർമ്മാണം പ്രാദേശിക കോൺട്രാക്ടർമാരുടെയും എംഎസ്എംഇ യൂണിറ്റുകളുടെയും വൈദഗ്ധ്യത്തെ വളരെയധികം ആശ്രയിച്ചിരുന്നു. പ്രോജക്റ്റ് പൂർത്തിയാക്കാൻ 4,000-ത്തിലധികം തൊഴിലാളികളെ നിയമിച്ചു. എന്നാൽ, എംഎസ്എംഇ യൂണിറ്റുകളിൽ നിന്നുള്ള ഈ തൊഴിലാളികളാരും തങ്ങളുടെ ക്ലെയിമുകൾ സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിന്റെ അനന്തരഫലങ്ങൾ ഭയാനകമാണ്. മുഴുവൻ പണം ലഭിക്കാത്ത പക്ഷം, എംഎസ്എംഇ യൂണിറ്റുകൾ പാപ്പരത്തത്തിലേക്ക് വഴുവീഴുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വായ്പകളും നിയമാനുസൃത പേയ്‌മെന്റുകളും തീർക്കാൻ കഴിയാത്ത സാഹചര്യത്തിൽ തൊഴിലാളികൾക്കും സംരംഭകർക്കും ആത്മഹത്യയെ കുറിച്ച് ആലോചിക്കേണ്ടി വരും. ഗെയിലിന്റെ പങ്കാളിത്തം കണക്കിലെടുത്ത് പെട്രോളിയം മന്ത്രാലയത്തിൽ നിന്ന് അടിയന്തിര ഇടപെടൽ വേണമെന്ന് അസോസിയേഷൻ അഭ്യർത്ഥിച്ചു. പദ്ധതിയിൽ പ്രാദേശിക എംഎസ്എംഇകൾ വഹിച്ച ഒഴിച്ചുകൂടാനാവാത്ത പങ്ക് തിരിച്ചറിഞ്ഞ് തീർപ്പാക്കാനുള്ള കുടിശ്ശിക തന്നുതീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രശ്ന ബാധിത എംഎസ്എംഇ യൂണിറ്റുകൾക്കായി ബാങ്കുകൾ, ജിഎസ്ടി, മറ്റ് നിയമാനുസൃത വകുപ്പുകൾ എന്നിവയിൽ നിന്നുള്ള പിഴ ചുമത്തൽ അടക്കമുള്ള നടപടികൾ ഉടൻ നിർത്തിവയ്ക്കാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിക്കുകയും, പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാനും ബാധിത എംഎസ്എംഇ യൂണിറ്റുകൾക്ക് ആവശ്യമായ സഹായം നൽകാനും സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. സംഘടനാ സെക്രട്ടറി എം ഡി പൂജാരി, വൈസ് പ്രസിഡന്റ് ഗണേഷ്, ട്രഷറർ അരുൺകുമാർ, തുടങ്ങിയവർ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.