വന്ദേ ഭാരതില്‍ ടിക്കറ്റില്ലാതെ പോലീസുകാരന്റെ യാത്ര: ചോദ്യം ചെയ്‌തപ്പോള്‍ ടിടിഇയോട് തട്ടിക്കയറി (വിഡിയോ)

വന്ദേ ഭാരതില്‍ ടിക്കറ്റില്ലാതെ ‘ഓസി’ന് യാത്ര ചെയ്ത പോലീസ് കൈയോടെ പിടികൂടി ടിടിഇ. യൂണിഫോമില്‍ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥന്റെ അടുത്തുവന്ന് ടിടിഇ ടിക്കറ്റ് ചോദിക്കുമ്പോൾ ആദ്യം ഉദ്യോഗസ്ഥൻ തട്ടി കയറുകയും പിന്നീട് സ്ഥിതി വഷളായെന്ന് മനസിലാകുമ്പോൾ അഭ്യാര്‍ഥനയുമായി എത്തുകയും ചെയ്യുന്നുണ്ട്.
പോലീസ് ഉദ്യോഗസ്ഥനെ ടിടിഇ കയ്യോടെ പിടിക്കുന്ന വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്. തനിക്ക് പോകേണ്ട ട്രെയിൻ കിട്ടാതെ വന്നപ്പോഴാണ് വന്ദേ ഭാരതില്‍ കയറിയതെന്നാണ് ഉദ്യോഗസ്ഥന്റെ വാദം. എങ്കില്‍ ബസില്‍ പോകാമായിരുന്നില്ലേ എന്ന് യാത്രക്കാര്‍ വിഡിയോയില്‍ ചോദിക്കുന്നുണ്ട്.
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ടിടിഇ ഉദ്യോഗസ്ഥനെ വഴക്കു പറയുന്നതും വിഡിയോയില്‍ കാണാം.
ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ വിഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു.’ഖര്‍ കേ കലേഷ്’ എന്ന് എക്‌സ് പേജില്‍ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്.
Verbal Kalesh b/w TTE and Police Officer over Police Officer was Travelling without ticket pic.twitter.com/LhS4I56CzW
— Ghar Ke Kalesh (@gharkekalesh) October 12, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
