വിദ്വേഷ പ്രസ്താവന; ചക്രവർത്തി സുലിബെലെക്കെതിരെ കേസെടുത്തു

ബെംഗളൂരു: വിദ്വേഷ പ്രസ്താവന നടത്തിയതിന്റെ പേരിൽ കന്നഡ, ഹിന്ദി എഴുത്തുകാരനും നമോ ബ്രിഗേഡ് സ്ഥാപകനുമായ ചക്രവർത്തി സുലിബെലെക്കെതിരെ കേസെടുത്തു. കാർവാർ റൂറൽ പോലീസ് ആണ് കേസെടുത്തത്.
മുഖ്യമന്ത്രി സിദ്ധാരാമയ്യക്കെതിരെ നടത്തിയ പ്രസ്താവനയുടെ മറവിൽ മതവിദ്വേഷം ഇളക്കിവിടാൻ ശ്രമിച്ചു എന്നതിനാണ് കേസ്. കാർവാർ താലൂക്കിൽ കഡവഡ ഗ്രാമത്തിലെ ബൊവിവദ ക്ഷേത്രത്തിൽ ജനഗണമന അഭിയാൻപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വേളയിലാണ് ചക്രവർത്തി മുഖ്യമന്ത്രിയെ വിമർശിച്ചത്. സിദ്ധാരാമയ്യ അധികാരത്തിൽ വന്നപ്പോഴൊക്കെ ഹിന്ദുക്കൾ കടുത്ത വെല്ലുവിളി നേരിടുകയും മുസ്‌ലിംകൾ ഏറെ സുരക്ഷിതരാവുകയും ചെയ്യുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ശിവമോഗയിൽ സാമുദായിക സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചക്രവർത്തി നടത്തിയ ഈ അഭിപ്രായ പ്രകടനം സമുദായങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.