വിദ്വേഷ പ്രസംഗം; മുൻ മന്ത്രി ഈശ്വരപ്പക്കെതിരെ കേസ്

ബെംഗളൂരു: പൊതുപരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ബിജെപി നേതാവുമായ കെ. എസ്. ഈശ്വരപ്പക്കെതിരെ കേസെടുത്തു. ശിവമോഗയിലെ ജയനഗർ പോലീസാണ് കേസെടുത്തത്. മതവിഭാഗങ്ങൾ തമ്മിൽ വിദ്വേഷമുണ്ടാക്കാനുള്ള ശ്രമം, കുറ്റകൃത്യത്തിനുള്ള പ്രേരണ നൽകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
കോൺഗ്രസ് സർക്കാരിന്റെ വിവിധ നയങ്ങളിൽ പ്രതിഷേധിക്കാൻ ബൽരാജ് ഉർസ് ഭവനിൽ ചേർന്ന പരിപാടിക്കിടെയായിരുന്നു ഈശ്വരപ്പയുടെ പ്രസംഗം. കൊല്ലപ്പെട്ട സംഘപരിവാർ പ്രവർത്തകൻ ഹർഷയുടെ മരണവുമായി ബന്ധപ്പെട്ടാണ് വിവാദപരാമർശം നടത്തിയത്. ഹിന്ദുക്കൾ പ്രതിഷേധത്തിനിറങ്ങിയാൽ നിരവധി തലകൾ കൊയ്യുമെന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.
ബി.വൈ. രാഘവേന്ദ്ര എം.പി., എം.എൽ.എ.മാരായ ബി.വൈ. വിജയേന്ദ്ര, എസ്.എൻ. ചന്നബസപ്പ തുടങ്ങിയവരും ഈ സമയത്ത് വേദിയിലുണ്ടായിരുന്നു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ശിവമോഗ എസ്.പി. ജി.കെ. മിഥുൻ കുമാർ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.