കക്ഷികളോടൊപ്പം വരുന്നവർക്ക് പ്രവേശനമുണ്ടാകില്ല; ഹൈക്കോടതിയിൽ കർശന നിയന്ത്രണം

തിരുവനന്തപുരം: ഹൈക്കോടതിയിലെ പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. അടുത്തിടെ ഉണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രവേശന പാസ് നൽകുന്നത് പരമാവധി നിയന്ത്രിക്കും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി. കൃഷ്ണകുമാറാണ് നോട്ടീസ് പുറപ്പെടുവിച്ചത്
കക്ഷികളോടൊപ്പം വരുന്നവർക്ക് ഹൈക്കോടതിയിൽ പ്രവേശനമുണ്ടാകില്ല. അഭിഭാഷകരും ക്ലാർക്കുകളും ഹൈക്കോടതി ജീവനക്കാരും ഐഡി കാർഡ് ധരിച്ചുവേണം ഹൈക്കോടതിയിൽ പ്രവേശിക്കാൻ. സർക്കാർ ഉദ്യോഗസ്ഥർ ഐഡി കാർഡും സേനാംഗങ്ങൾ യൂണിഫോമും ധരിച്ചിരിക്കണം.
ഗൗൺ ധരിക്കാതെ എത്തുന്ന അഭിഭാഷകർ പ്രവേശന കവാടത്തിൽ ഐഡി കാർഡ് കാണിക്കണം. ഗൗൺ ധരിച്ചെത്തുന്ന അഭിഭാഷകരെ സംശകരമായ സൗഹചര്യത്തിൽ മാത്രം പരിശോധിച്ചാൽ മതിയെന്ന് നോട്ടീസിൽ വ്യക്തമാക്കി.
അടുത്തിടെയാണ് ഹൈക്കോടതിയിൽ ആത്മഹത്യാശ്രമം നടന്നതാണ് സുരക്ഷ ശക്തമാക്കാൻ കാരണമായത്. ഹേബിയസ് കോർപ്പസ് ഹർജിയിൽ കോടതിയിൽ ഹാജരായ പെൺകുട്ടി വീട്ടുകാരുടെ കൂടെ പോകാൻ തീരുമാനിച്ചതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന യുവാവ് കോടതി വരാന്തയിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ജീവനൊടുക്കാൻ നോക്കിയത്. ഇതിനെ തുടർന്നാണ് നടപടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
