ലോകകപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

അഹമ്മദാബാദ്: പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക് മിന്നുന്ന വിജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 192 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് പാക്കിസ്ഥാനെ തൂത്തെറിഞ്ഞു. വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടിവന്നത് വെറും 30.3 ഓവറുകള്‍ മാത്രം. ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യ, പാക്കിസ്ഥാനെതിരേ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്. പാക്കിസ്ഥാനോട് ഏകദിന ലോകകപ്പില്‍ തോറ്റിട്ടില്ലെന്ന റെക്കോഡ് ഇന്ത്യ നിലനിര്‍ത്തി.
ക്യാപ്റ്റൻ രോഹിത് ശർമയും ശ്രേയസ് അയ്യറും അർധസെഞ്ചുറി നേടി. 86 റൺസാണ് രോഹിത് നേടിയത്. ശ്രേയസ് അയ്യർ 53 റൺസെടുത്തു. പാകിസ്ഥാൻ നിരയിൽ ക്യാപ്റ്റൻ ബാബർ അസം മാത്രമാണ് അർധസെഞ്ചുറി നേടിയത്. അഞ്ച് ഇന്ത്യൻ ബൗളർമാർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. സിറാജ്, ബുംറ, ഹാർദിക്, കുൽദീപ്, രവീന്ദ്ര ജഡേജ എന്നിവരാണ് വിക്കറ്റുകൾ കൊയ്തത്. ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ 191 റൺസിന് എല്ലാവരും പുറത്തായി. പാകിസ്ഥാന് വേണ്ടി ക്യാപ്റ്റൻ ബാബർ അസം അർദ്ധ സെഞ്ച്വറി നേടി. ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരായ അദ്ദേഹത്തിന്റെ ആദ്യ ഫിഫ്റ്റിയാണിത്. 49 റൺസെടുത്ത റിസ്‍വാൻ പുറത്തായി. ഇതിന് പിന്നാലെ പാക്കിസ്ഥാന്റെ 8 ബാറ്റ്സ്മാൻമാർ 36 റൺസിന് പുറത്തായി.
155 റൺസ് എടുക്കുന്നതിനിടെ പാകിസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു. മുഹമ്മദ് സിറാജ് ബാബർ അസമിനെ പുറത്താക്കി. ബാബർ പവലിയനിലേക്ക് പോയതിന് പിന്നാലെ വിക്കറ്റുകളുടെ കുത്തൊഴുക്കായിരുന്നു.
33-ാം ഓവറിൽ സൗദ് ഷക്കീലിന്റെയും ഇഫ്തിഖർ അഹമ്മദിന്റെയും വിക്കറ്റ് കുൽദീപ് യാദവ് വീഴ്ത്തി. പിന്നീട് ജസ്പ്രീത് ബുംറ 34-ാം ഓവറിൽ മുഹമ്മദ് റിസ്‍വാനെയും 36-ാം ഓവറിൽ ഷദാബ് ഖാനെയും പുറത്താക്കി. മുഹമ്മദ് നവാസിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. പിന്നാലെ ഹസൻ അലിയെയും ഹാരിസ് റൗഫിനെയും രവീന്ദ്ര ജഡേജ പുറത്താക്കി. 191 റൺസിന് പാകിസ്ഥാൻ ഓൾഔട്ടായതോടെ 36 റൺസെടുക്കുന്നതിനിടെ ടീമിന് 8 വിക്കറ്റ് നഷ്ടമായി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
