ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ; ജയം 69 റണ്‍സിന്

ന്യൂഡല്‍ഹി: ഇന്ത്യയിൽ നടക്കുന്ന 2023 ലോകകപ്പിലെ ആദ്യ അട്ടിമറിയില്‍ ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാൻ. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിനാണ് അഫ്ഗാന് ജയം സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റെത്തിയ അഫ്ഗാനിസ്താനാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരേ അട്ടിമറി ജയം നേടിയത്. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ഇംഗ്ലണ്ടിന് രണ്ടാം തോല്‍വിയും നാണക്കേടായി.
Pure joy 🥰 🇦🇫#CWC23 #ENGvAFG pic.twitter.com/3QVGrEPlRD
— ICC Cricket World Cup (@cricketworldcup) October 15, 2023
285 റൺസ് വിജയലക്ഷ്യമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 40.3 ഓവറിൽ 215ന് ഓൾ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുജീബുർ റഹ്മാനും റാഷിദ് ഖാനും രണ്ട് വിക്കറ്റ് മുഹമ്മദ് നബിയും ഓരോ വിക്കറ്റ് വീഴ്ത്തിയ ഫസൽ ഫറൂഖിയും നവീൻ ഉൽ ഹഖുംചേർന്നാണ് ഇംഗ്ളണ്ടിനെ കൂടാരം കയറ്റിയത്. 66 റൺസടിച്ച ഹാരി ബ്രൂക്കിനും 32 റൺസടിച്ച മലാനും ഒഴികെ ആർക്കും ഇംഗ്ളീഷ് നിരയിൽ പിടിച്ചുനിൽക്കാനായില്ല. ബെയർസ്റ്റോ(2),ജോ റൂട്ട്(11), ക്യാപ്ടൻ ബട്ട്ലർ (9),ലിവിംഗ്സ്റ്റൺ(10), സാം കറാൻ (10) എന്നിവർക്ക് അഫ്ഗാൻ സ്പിന്നർമാർക്ക് മുന്നിൽ കാലിടറിയതാണ് മത്സരത്തിൽ വഴിത്തിരിവായത്.
ടോസ് ഇറങ്ങിയ അഫ്ഗാനിസഥാൻ 49.5 ഓവറിലാണ് 284 റൺസിന് ആൾഔട്ടായത്.57 പന്തുകളിൽ എട്ടുഫോറും നാലുസിക്സുകളുമടക്കം 80 റൺസടിച്ച റഹ്മാനുള്ള ഗുർബാസും 66 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 58 റൺസടിച്ച ഇക്രം അലിഖിലും നടത്തിയ പോരാട്ടമാണ് അഫ്ഗാനെ 284ലെത്തിച്ചത്. ആദ്യവിക്കറ്റിൽ ഇബ്രാഹിം സദ്രാനൊപ്പം 16.4 ഓവറിൽ 114 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ഗുർബാസിന്റെ ഇന്നിംഗ്സ് നൽകിയ അടിത്തറയിലായിരുന്നു അഫ്ഗാന്റെ മുന്നേറ്റം. 28 റൺസടിച്ച ഇബ്രാഹിമിനെ 17-ാം ഓവറിൽ പുറത്താക്കി ആദിൽ റഷീദാണ് ഇംഗ്ളണ്ടിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. തുടർന്ന് റഹ്മത്ത് ഷായെ (3)ക്കൂടി റാഷിദ് പുറത്താക്കി. 19-ാം ഓവറിൽ ഗുർബാസ് റൺഒൗട്ടാവുകകൂടി ചെയ്തതോടെ അഫ്ഗാൻ 122/3 എന്ന സ്ഥിതിയിലായി.
ലോകകപ്പ് ചരിത്രത്തിൽ ഇത് അഫ്ഗാൻെറ രണ്ടാം വിജയം മാത്രമാണ്. നേരത്തെ 2015ൽ അവർ സ്കോട്ട്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. പോയൻറ് പട്ടികയിൽ അവർ അഞ്ചാം സ്ഥാനത്താണ്. അഫ്ഗാനിസ്താൻ ജയത്തോടെ ആറാം സ്ഥാനത്തെത്തിയപ്പോൾ കരുത്തരായ ഓസ്ട്രേലിയ അവസാന സ്ഥാനത്തായി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
