പ്രശസ്‌ത ഇറാനിയൻ സംവിധായകൻ ഡാരിഷ് മെര്‍ജുയിയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍

പ്രശസ്ത ഇറാനിയൻ സിനിമ സംവിധായകൻ ദരിയുഷ് മെര്‍ജുഇയും ഭാര്യയെയും ടെഹ്റാനിലെ വീടിനുള്ളില്‍ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അജ്ഞാതന്റെ കുത്തേറ്റാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ഇറാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1970കളിലെ ഇറാനിയൻ നവതരംഗ സിനിമകളുടെ ഉപജ്ഞാതാക്കളില്‍ ഒരാളാണ് ദരിയുഷ് മെര്‍ജുഇ.
കഴുത്തിന് കുത്തേറ്റ നിലയില്‍ വീടിനുള്ളിലായിരുന്നു ദരിയുഷ് മെര്‍ജുഇയെയും ഭാര്യ വാഹിദ മൊഹമ്മദിഫറിനെയും കണ്ടെത്തിയതെന്ന് ജുഡീഷ്യല്‍ ഓഫീസറിനെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജൻസിയായ ഐആര്‍എൻഎ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ബ്രോസ് പ്രവിശ്യയിലെ സിബാദാസത്തിലുള്ള വീട്ടില്‍ ഇരുവരെയും കഴുത്തില്‍ മുറിവുകളോടെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെര്‍ജുയിയുടെയും വഹിദെ മുഹമ്മദീഫറിന്റെയും കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നതായി അന്വേഷണ ഏജൻസികളും വ്യക്തമാക്കി. സംഭവത്തില്‍ അല്‍ബ്രോസ് പ്രവിശ്യ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച അത്താഴവിരുന്നിനായി മകള്‍ മോണ മെര്‍ജുയിയെ ഡാരിഷ് ക്ഷണിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വീട്ടിലെത്തിയ മകള്‍ പലതവണ പിതാവിനെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല.
പിന്നീട് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും വെട്ടേറ്റ് കിടക്കുന്നതു കണ്ടത്. ഏതാനും ദിവസം മുമ്പ് ഇരുവര്‍ക്കും സമൂഹ മാധ്യമത്തിലൂടെ വധഭീഷണി ഉയര്‍ന്നിരുന്നു. കത്തിയുടെ ചിത്രം പങ്കുവെച്ചായിരുന്നു ഭീഷണി. ഭീഷണിയെക്കുറിച്ച് വഹിദെ മുഹമ്മദീഫര്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും അധികാരികള്‍ സമഗ്രമായി അന്വേഷിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനിയൻ സിനിമയിലെ അതികായന്മാരില്‍ ഒരാളാണ് ഡാരിഷ് മെര്‍ജുയി. 1970 കളുടെ തുടക്കത്തില്‍ ഇറാന്റെ നവ ചലച്ചിത്ര തരംഗത്തിന്റെ സഹസ്ഥാപകനായി അറിയപ്പെട്ടിരുന്ന സംവിധായകനാണ് മെര്‍ജുയി. 1998 ലെ ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് സില്‍വര്‍ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡൻ സീഷെലും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 20-മത് ഐഎഫ്എഫ്കെയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
