Follow the News Bengaluru channel on WhatsApp

അസാധ്യം എന്നൊരു വാക്ക് കേരളത്തിനില്ലെന്ന് വിഴിഞ്ഞം തുറമുഖത്തോടുകൂടി തെളിഞ്ഞു- മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15ന് ഗംഭീര സ്വീകരണം. വാട്ടർ സല്യൂട്ടോടെയാണ് കപ്പലിന് സ്വീകരണം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്താണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകിയത്. ചടങ്ങിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ രാഷ്ട്രീയ,​ മത,​ സാമുദായിക നേതാക്കളും പങ്കെടുത്തു. കേന്ദ്ര ഷിപ്പിംഗ് മന്ത്രിയായിരുന്നു ചടങ്ങിൽ മുഖ്യാതിഥി. കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കെടുത്തു. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു.

നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അസാധ്യം എന്നൊരു വാക്ക് കേരളത്തിനില്ലെന്ന് തെളിഞ്ഞു. ഏത് പ്രതിസന്ധിയേയും, അതെത്ര വലുതായാലും അതിജീവിക്കും എന്ന് നമ്മുടെ ഐക്യത്തിലൂടെ നാം തെളിയിച്ചിട്ടുള്ളതാണ്. അതാണ് ഇക്കാര്യത്തിലും കാണാനാകുക. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, നമുക്കുണ്ടായ പ്രതിസന്ധികള്‍ എന്നിവ മൂലം അല്‍പം താമസം വന്നു എന്നത് വസ്തുതയാണ്. എന്നാല്‍ പറഞ്ഞപോലെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാകാന്‍ ജനങ്ങളാകെ ആഗ്രഹിച്ചു. കാരണം ഇതുപോലൊരു തുറമുഖം ലോകത്ത് അപൂര്‍വമാണ്. അത്രമാത്രം വികസന സാധ്യതയാണ് ഇതിനുള്ളത്. നമുക്കല്‍പ്പം ധാരണമാത്രമാണ് ഇതുമായി ബന്ധപ്പെട്ടുള്ളു എന്നതാണ് യാഥാര്‍ഥ്യം. ഈ പോര്‍ട്ടിന്റെ സാന്നിധ്യത്തില്‍ വരാന്‍ പോകുന്ന വികസനം ഭാവനയ്ക്കപ്പുറമായിരിക്കും. അതിനുതകുന്ന സമീപനം നാം സ്വീകരിക്കണം എന്നെയുള്ളു.

തുറമുഖത്തിന്റെ ഭാഗമായി ഔട്ടര്‍ റിംഗ് റോഡ് വികസിപ്പിക്കാന്‍ തീരുമാനിച്ചു. അതിലൂടെ  പുതിയ പദ്ധതികള്‍ വരുമെന്ന് കണക്കാക്കി. ഒരു വികസിത കേരളമാണ് നാം ആഗ്രഹിക്കുന്നത്. എല്ലാ മേഖലയും അതിനനസരിച്ച് ശക്തിപ്പെടണം.അതിനായി വ്യക്തമായ കഴ്ചപ്പാടോടെയാണ് നാം മുന്നോട്ട് പോകുന്നത്. നാം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ അസാധ്യമായ ഒന്നല്ല അത്. ലോകത്തെ മധ്യവരുമാന രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തോതിലേക്ക് കേരളത്തെ ഉയര്‍ത്തുക എന്നതാണ് നാം ലക്ഷ്യംവെയ്ക്കുന്നത്.

വിഴിഞ്ഞത്തിന്റെയും കേരളത്തിന്റെയും ഇന്ത്യയുടെ ആകെയും അഭിമാന നിമിഷവും ദിവസവുമാണിന്നെന്ന് നാം  കാണണം. 2017 ജൂണില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനായി. എന്നാല്‍ ഉണ്ടായ ചില തടസം നേരത്തെസൂചിപ്പിച്ചു. ലോകത്തെ അന്താരാഷ്ട്ര തുറമുഖ പട്ടികയില്‍ പ്രമുഖ സ്ഥാനത്താണ് വിഴിഞ്ഞം എത്തിനില്‍ക്കുന്നത്.  ഇത്തരം ഒരു വികസനം ഒരിടത്തുണ്ടാവുമ്പോള്‍, ചില അന്താരാഷ്ട്ര ലോബികള്‍ അവരുടെ താല്‍പര്യം വച്ച് എതിരായ നീക്കം നടത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പോലെയുള്ള എട്ടു കപ്പലുകള്‍ കൂടി അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞം തുറ മുറത്തേക്ക് വരും. ആറ് മാസത്തിനുള്ളില്‍ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ശശി തരൂര്‍ എം പി, എം വിന്‍സെന്റ് എം എല്‍ എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി ഇ ഒ രാജേഷ് ഝാ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും സംബന്ധിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.