ബോളിവുഡ് നടിയെ ജോലിക്കാരൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 3.5 ലക്ഷം രൂപ തട്ടിയെടുത്തു

ബോളിവുഡ് നടിയും നർത്തകിയുമായ നികിത റാവലിനെ അവരുടെ വസതിയിൽ തോക്കിൻ മുനയിൽ തടഞ്ഞുനിർത്തി വീട്ടിലെ ജീവനക്കാരിലൊരാൾ 3.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഗുണ്ടകളെ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടിലെ ജീവനക്കാരൻ പണം കവർന്നത്. നടിയുടെ കഴുത്തിൽ കത്തി വെക്കുകയും നടിക്ക് നേരെ തോക്കുചൂണ്ടുകയും ചെയ്തു എന്ന് താരം വ്യക്തമാക്കി. പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പണം നൽകേണ്ടി വന്നത് എന്നാണ് നിഖിത പറഞ്ഞത്.
സ്വന്തം വീട്ടിലെ ജീവനക്കാരനാണ് കവർച്ച നടത്തിയതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താൻ ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു. ‘‘ചിലർ ആദ്യം വിശ്വാസം നേടിയെടുക്കുകയും അത് ഇത്രത്തോളം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതിൽ ഖേദമുണ്ട്. ഒന്നിലധികം ഗുണ്ടകൾ കഴുത്തിൽ കത്തിയുമായി ഭീഷണിപ്പെടുത്തി തോക്കിന് മുനയിൽ നിർത്തുമ്പോൾ ശരിക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഒരുപാട് കഷ്ടപ്പെട്ട് വാങ്ങിയ ആഭരണങ്ങൾക്കൊപ്പം 3.5 ലക്ഷം രൂപയും അവർ അപഹരിച്ചു’’ – അവർ പറഞ്ഞു.
വീട്ടിലെ മറ്റ് ജീവനക്കാര്‍ ഇല്ലാതിരുന്നപ്പോഴാണ് ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ ഷോക്കിലാണ് ഞാൻ. സംഭവത്തിൽ എഫ്‌ഐആർ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് നടി പറഞ്ഞു. ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യമാണെന്നും മറ്റെല്ലാം തിരികെ നേടാം, പക്ഷേ ജീവൻ നേടാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
