ഐഎഫ്എഫ്കെയിലേക്ക് ഇനി സിനിമകള്‍ അയക്കില്ലെന്ന് സംവിധായകന്‍ ഡോ. ബിജു

ഐഎഫ്എഫ്കെയിലേക്ക് ഇനി സിനിമകള്‍ അയക്കില്ലെന്ന് സംവിധായകന്‍ ഡോ. ബിജു. ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയിലേക്ക് ബിജുവിന്റെ അദൃശ്യജാലകങ്ങള്‍ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് സംവിധായകന്‍ ഫേസ് ബുക്ക് പേജിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് ചിത്രം പരിഗണിക്കേണ്ടെന്നും കേരളീയം മേളയില്‍ നിന്നും തന്റെ ചിത്രം ഒഴിവാക്കണമെന്നും ഡോ. ബിജു ആവശ്യപ്പെട്ടു.
ടൊവിനോ തോമസും നിമിഷ സജയനും വേഷമിടുന്ന സസ്‌പെന്‍സ് ത്രില്ലറാണ് അദൃശ്യജാലകങ്ങള്‍. യുദ്ധത്തെ മനുഷ്യനിര്‍മിത ദുരന്തമായി ചിത്രീകരിക്കുന്ന സിനിമയില്‍ ഇന്ദ്രന്‍സ് ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുക. എള്ളനാര്‍ ഫിലിംസും ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും മൈത്രി മൂവി മേക്കേഴ്‌സും ചേര്‍ന്നാണ് അദൃശ്യ ജാലകങ്ങള്‍ നിര്‍മ്മിക്കുന്നത്. എസ്റ്റോണിയയിലെ 27-ാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് അദൃശ്യജാലകങ്ങളുടെ ആദ്യ പ്രദര്‍ശനം നടക്കുന്നത്.
ഐഎഫ്എഫ്കെയിൽ 14 മലയാള ചിത്രങ്ങളാണ് ഇത്തവണ തിരഞ്ഞെടുത്തത്. ഇതിൽ ഫാമിലി- സംവിധാനം ഡോൺ പാലത്തറ, തടവ്- ഫാസിൽ റസാഖ് എന്നീ രണ്ടുസിനിമകൾ അന്താരാഷ്ട്ര മത്സരവിഭാഗത്തിലും ഉൾപ്പെടുത്തി.
മലയാള വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍ : എന്നെന്നും (ശാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ് (റിനോഷുൻ കെ.), നീലമുടി (ശരത്കുമാർ വി.), ആപ്പിൾ ചെടികൾ (ഗഗൻ ദേവ്), ബി 32 മുതൽ 44 വരെ (ശ്രുതി ശരണ്യം), ഷെഹർസാദേ (വിഘ്‌നേഷ് പി. ശശിധരൻ), ആട്ടം (ആനന്ദ് ഏകർഷി), ദായം (പ്രശാന്ത് വിജയ്), ഒ. ബേബി (രഞ്ജൻ പ്രമോദ്), കാതൽ (ജിയോ ബേബി), ആനന്ദ് മോണോലിസ മരണവും കാത്ത് (സതീഷ് ബാബുസേനൻ-സന്തോഷ് ബാബുസേനൻ), വലസൈ പറവകൾ (സുനിൽ കുടമാളൂർ).
സംവിധായകൻ വി.എം. വിനു ചെയർമാനും കൃഷ്ണേന്ദു കലേഷ്, താരാ രാമാനുജൻ, ഒ.പി. സുരേഷ്, അരുൺ ചെറുകാവിൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.