Follow the News Bengaluru channel on WhatsApp

കടുത്ത വരൾച്ച; കർണാടകയിലെ വൈദ്യുതി ഉപയോഗം 16000 മെഗാവാട്ട് വരെ ഉയർന്നു

ബെംഗളൂരു: കർണാടയിലെ വരൾച്ച കാരണം ഒക്ടോബറിൽ ഉപഭോഗം 10,000 മെഗാവാട്ടിൽ നിന്ന് 16,000 മെഗാവാട്ടായി ഉയർന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഈ വർഷം സംസ്ഥാനത്ത് വേണ്ടത്ര മഴ ലഭിക്കാത്ത സാഹചര്യത്തിൽ കർഷകർ പമ്പ് സെറ്റുകൾക്ക് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നും ഇതിനായി വൈദ്യുതി ഉപഭോഗത്തിന്റെ അളവ് ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്. വർഷങ്ങളോളം അധികാരത്തിലിരുന്നിട്ടും മുൻ മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയോ, ബിജെപി സർക്കാരോ ഒരു മെഗാവാട്ട് വൈദ്യുതി പോലും അധികമായി സംസ്ഥാനത്ത് ചേർത്തിട്ടില്ല. കുമാരസ്വാമി 2018 മുതൽ 2019 വരെ 14 മാസം കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ നയിച്ചിരുന്നു.

പിന്നീട് ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോഴും വൈദ്യുതി ഉത്പാദനം വർധിപ്പിക്കാൻ കാര്യമായ നടപടികൾ സ്വീകരിച്ചില്ല. ഇതാണ് സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിലേക്ക് നയിച്ചതെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

ഒക്ടോബറിൽ സാധാരണയായി 10,000 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാറുണ്ടെങ്കിലും ഇപ്പോൾ അത് 16,000 മെഗാവാട്ടായി ഉയർന്നു. വൈദ്യുതി ഉപഭോഗത്തിൽ 6,000 മെഗാവാട്ടിന്റെ വർധനവുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നിരുന്നാലും കർഷകർക്ക് തുടർച്ചയായി അഞ്ച് മണിക്കൂർ ത്രീഫേസ് വൈദ്യുതി കണക്ഷൻ നൽകണമെന്ന് ബന്ധപ്പെട്ടവരോട് നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനും സംസ്ഥാനത്തെ പഞ്ചസാര ഫാക്ടറികളിലെ കോജനറേഷനിൽ നിന്ന് വൈദ്യുതി വാങ്ങാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.