പതിനാലാമത് ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പതിനാലാമത് ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ന്നാ താൻ കേസ് കൊട് ആണ് മികച്ച ചിത്രം. കുഞ്ചാക്കോ ബോബൻ മികച്ച നടനായും മഞ്ജു വാര്യർ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് കുഞ്ചാക്കോ ബോബനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ആയിഷ, വെള്ളരിപട്ടണം എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് മഞ്ജു വാര്യരെ പുരസ്‌കാരത്തിന് അർഹയാക്കിയത്. അറിയിപ്പ് എന്ന സിനിമ സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ.
അനിൽ ദേവ് സംവിധാനം ചെയ്ത ഉറ്റവർ എന്ന സിനിമയാണ് മികച്ച രണ്ടാമത്തെ ചിത്രം. ഇലവീഴാപൂഞ്ചിറ സംവിധാനം ചെയ്ത ഷാഹി കബീറാണ് മികച്ച നവാഗത സംവിധായകൻ.
പുലിയാട്ടം എന്ന സിനിമയിലെ അഭിനയത്തിന് സുധീർ കരമനയെ സ്വഭാവനടനായി തിരഞ്ഞെടുത്തു. അപ്പൻ സിനിമയിലൂടെ പൗളി വിൽസണാണ് സ്വഭാവ നടി. മികച്ച ബാലനടൻ പി. ആത്രേയയാണ്. ചിത്രം മോമോ ഇൻ ദുബായ്. മികച്ച ബാലനടി ദേവനന്ദ ജിബിയാണ്. ചിത്രം മാളികപ്പുറം.
മലയാള സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ചലച്ചിത്രകാരൻ ജെ.സി. ഡാനിയേലിന്റെ സംഭാവനകളെ സ്മരിക്കുന്നതിനാണ് കേരള സർക്കാർ ഈ അവാർഡ് ഏർപ്പെടുത്തിയത്. 1992 മുതൽ ജെ.സി. ഡാനിയേൽ പുരസ്‌കാരം നൽകി വരുന്നുണ്ട്. സംവിധായകൻ ആർ. ശരത് അദ്ധ്യക്ഷനായ ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
