Follow the News Bengaluru channel on WhatsApp

കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരവും പാഴ് വസ്തു ശേഖരണവും സംഘടിപ്പിക്കുന്നു

ബെംഗളൂരു : കുന്ദലഹള്ളി കേരളസമാജം കന്നഡ രാജ്യോത്സവ-കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളത്തിനെക്കുറിച്ചുള്ള അറിവുകള്‍ പങ്കുവെക്കാനും കൂടുതലറിയാനുമായി ബെംഗളൂരു മലയാളികള്‍ക്കായി പ്രശ്‌നോത്തരി മത്സരവും പാഴ് വസ്തുക്കളുടെ ശേഖരണവും സംഘടിപ്പിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് കുന്ദലഹള്ളി ബെമല്‍ ലെഔട്ടിലെ സമാജം ആസ്ഥാനത്തു വെച്ചാണ് മത്സരം നടത്തുന്നത്. കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായുള്ള പതാക ഉയര്‍ത്തലിന് ശേഷമായിരിക്കും മത്സരം ആരംഭിക്കുന്നത്. മത്സരം പൂര്‍ണ്ണമായും മലയാളത്തിലായിരിക്കും. കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രമായിരിക്കും മത്സരത്തിലുണ്ടായിരിക്കുക. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുന്നതായിരിക്കും. രണ്ടുപേരുള്ള സംഘമായിട്ടായിരിക്കണം മത്സരത്തില്‍ പങ്കെടുക്കേണ്ടത്. താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 29 നകം അജിത് കോടോത്ത് (9845751628) / അനില്‍കുമാര്‍ (98860 25111) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ഉപയോഗശൂന്യമായ വസ്തുക്കള്‍ വീട്ടില്‍ വെറുതെ കൂട്ടിയിടുകയോ തുറസ്സായ സ്ഥലത്ത് വലിച്ചെറിഞ്ഞ് പരിസരമലിനീകരണം ഉണ്ടാക്കുകയോ ചെയ്യുന്നതില്‍ നിന്നും ആളുകളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് പാഴ് വസ്തുക്കളുടെ സംഭരണത്തിന് സമാജം മുന്‍കൈയെടുക്കുന്നത്. വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ ‘സാഹാസു’മായി സഹകരിച്ച് സാധനങ്ങള്‍ ശേഖരിക്കാനാണ് സമാജം ഉദ്ദേശിക്കുന്നത്. ‘സാഹാസ്’ നിഷ്‌കര്‍ഷിക്കുന്ന ചട്ടങ്ങള്‍ക്ക് അനുസൃതമായി പുനരുപയോഗിക്കാന്‍ കഴിയുന്ന പഴയ ഇലക്ട്രോണിക്‌സ്, തുണികള്‍, ഫര്‍ണീച്ചര്‍, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍, കിടക്കകള്‍ തുടങ്ങിയ സാധനങ്ങള്‍ സമാജത്തിന്റെ കാര്യാലയത്തില്‍ വെച്ച് നവംബര്‍ 1 ന് മേല്പറഞ്ഞ സംഘടനയെ ഏല്‍പ്പിക്കാവുന്നതാണെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.