മൈസൂരു ദസറയ്ക്ക് തുടക്കമായി

ബെംഗളൂരു: പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂരു ദസറയ്ക്ക് തുടക്കമായി. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ പ്രശസ്ത കന്നഡ ചലച്ചിത്ര സംവിധായകനും ഗാന രചയിതാവുമായ ഹംസലേഖ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ , മൈസൂരു- കുടക് എം.പി പ്രതാപ് സിംഹ, മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
414- മത് ദസറയ്ക്കാണ് തിരിതെളിഞ്ഞത്. പുഷ്പമേള, ചലച്ചിത്രമേള, യുവദസറ, കവിയരങ്ങ്, ഭക്ഷ്യമേള, കാർഷിക ദസറ, ഗുസ്തി എന്നിങ്ങനെ വിവിധ മത്സരങ്ങളും പ്രദർശനങ്ങളും വരും ദിവസങ്ങളിൽ അരങ്ങേറും. 23 ന് വ്യോമ പ്രദർശനവും ഉണ്ടാകും. വിജയദശമി ദിനത്തിൽ ജമ്പൂസവാരിയും നടക്കും. 24 നാണ് സമാപനം.
ദസറയോടനുബന്ധിച്ച് നഗരത്തെ ദീപപ്രകാശങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി നഗരത്തിൽ 8000 ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ദസറ ആഘോഷങ്ങൾ കാണാനെത്തുന്നവർക്കായി കെ.എസ്.ആർ.ടി.സിയും വിവിധ ടൂർ ഓപ്പറേറ്റർമാരും പ്രത്യേക ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.